പ്രധാനമന്ത്രി തായ്‌ലന്‍ഡിലെത്തി... മോദിക്ക് ഊഷ്മള സ്വീകരണം നല്‍കി തായലന്‍ഡ് ഭരണകൂടം

പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലന്‍ഡിലെത്തി. ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ബാങ്കോക്കിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് തായലന്‍ഡ് ഭരണകൂടം ഒരുക്കിയിരുന്നത്.
'മോദി കീ ജയ്' എന്ന വിളികളോടെ ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ സ്വാ?ഗതം ചെയ്തു. ചെറിയ ദേശീയപതാകകള്‍ കൈകളിലേന്തി, പൂക്കളുമായാണ് ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ബാങ്കോക്ക് വിമാനത്താവളത്തിന് പുറത്തുനിന്നത്. ദ്വിദിന സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്.
നാളെ ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമായിരിക്കും തിരികെ മടങ്ങുക. ഇന്ന് നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
ബിംസ്റ്റെക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് ലോകനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കുുകയും ചെയ്യും..
"
https://www.facebook.com/Malayalivartha