ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനം...ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, യുഎസിന്റെ ഭാവിയെ കുറിച്ച് തനിക്ക് തികഞ്ഞ ശുഭാപ്തി വിശ്വാസം ഉണ്ടെന്ന നിലപാടുമായി ട്രംപ്

ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനം...ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, യുഎസിന്റെ ഭാവിയെ കുറിച്ച് തനിക്ക് തികഞ്ഞ ശുഭാപ്തി വിശ്വാസം ഉണ്ടെന്ന നിലപാടുമായി ട്രംപ്. പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ ഓഹരിവിപണി 1,600 പോയിന്റിലധികം ഇടിഞ്ഞിരുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു തകര്‍ച്ച യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിപണി കുതിച്ചുയരാന്‍ പോകുന്നുവെന്നാണ് ട്രംപ് ഓഹരി തകര്‍ച്ചയ്ക്ക് മറുപടി പറഞ്ഞത്.
''വിപണികള്‍ കുതിച്ചുയരാന്‍ പോകുന്നു, ഓഹരികള്‍ കുതിച്ചുയരാന്‍ പോകുന്നു, രാജ്യം കുതിച്ചുയരാന്‍ പോകുന്നു'' വിപണി തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് രാജ്യാന്തര മാധ്യമത്തിന് ട്രംപ് മറുപടി നല്‍കി.''കാര്യങ്ങള്‍ വളരെ നന്നായി പോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള ഒരു രോഗിയെ പോലെയായിരുന്നു യുഎസിന്റെ കാര്യങ്ങള്‍. ഞങ്ങള്‍ ആ വലിയ കാര്യം നടപ്പിലാക്കി. ഇത് ഇങ്ങനെയായിരിക്കും നടപ്പിലാക്കുക.'' ട്രംപ് വ്യക്തമാക്കി. ഉയര്‍ന്ന താരിഫ് ഒഴിവാക്കാന്‍ യുഎസില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളെയും ട്രംപ് സ്വാഗതം ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha