യാത്രക്കാരിൽ ഒരാൾക്ക് പാനിക് അറ്റാക്ക്; വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

ലണ്ടനിൽ നിന്നു മുംബൈയിലേക്കു പുറപ്പെട്ട വിർജിൻ അറ്റ്ലാന്റിക് വിമാനം തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി . ഇരുന്നൂറിലധികം ഇന്ത്യൻ യാത്രക്കാർ തുർക്കിയിൽ കുടുങ്ങി .യാത്രക്കാരിൽ ഒരാൾക്ക് പാനിക് അറ്റാക്കുണ്ടായി.ഇതിനു പിന്നാലെയാണ് വിഎസ് 358 എന്ന വിമാനം അടിയന്തരമായി ഇറക്കിയത്.
മെഡിക്കൽ എമർജൻസി ആയതിനാൽ വിമാനം കൈകാര്യം ചെയ്യാൻ സജ്ജമല്ലാത്ത വിമാനത്താവളത്തിൽ ലാൻഡിങ് നടത്തി. ലാൻഡിങ്ങിനിടെ വിമാനത്തിനു സാങ്കേതിക തകരാർ ഉണ്ടായി. എയർലൈൻകാർ യാത്രക്കാരെ ഈ വിവരം അറിയിച്ചു . തുർക്കിയിൽനിന്ന് എപ്പോൾ യാത്ര തുടങ്ങും എന്നകാര്യത്തെ കുറിച്ച് യാത്രക്കാർക്ക് ഇത് വരെ വ്യക്തത വന്നിട്ടില്ല.താമസ സൗകര്യമൊന്നും യാത്രക്കാർക്ക് കിട്ടിയിട്ടില്ല എന്നാണ് അറിയുവാൻ സാധിക്കുന്നത് .
ആശയവിനിമയ സൗകര്യങ്ങളില്ലാതെ പകുതി ശൂന്യമായ ഒരു ടെർമിനലിന്റെ കെട്ടിടത്തിലാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് യാത്രക്കാര്‍ അറിയിച്ചു . യാത്രക്കാരിൽ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട്. വിമാനത്താവളം ഒരു സൈനിക താവളമാണ്. അതുകൊണ്ട് തന്നെ ഇവർക്കു പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
https://www.facebook.com/Malayalivartha