ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്ക് 34.26 ശതമാനം നികുതി ചുമത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിക്കാരെയും ചെമ്മീന്‍ കര്‍ഷകരെയും കടുത്ത ദുരിതത്തിലാക്കുന്നു...

യുഎസ് താരിഫ് കുറയ്ക്കുമെന്ന പ്രതീക്ഷയോടെ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ . യുഎസ് ഭരണകൂടം പരസ്പര നികുതി കുറയ്ക്കാന്‍ വിസമ്മതിച്ചാല്‍, ഇക്വഡോര്‍ പോലുള്ള ചെറുകിട ഉത്പാദകര്‍ നികുതി ആനുകൂല്യം ഉപയോഗിച്ച് യുഎസ് വിപണി ഏറ്റെടുക്കാന്‍ സാധ്യത. യുഎസ് സമുദ്രോത്പന്ന വിപണിയില്‍ ഇന്ത്യയ്ക്ക് 40% വിഹിതമുള്ളതിനാല്‍ ഫലത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമുണ്ടാകും. 2.49 ആന്റി ഡംപിങ് നികുതിയും 5.77 കൗണ്ടര്‍ വെയ്‌ലിങ് നികുതിയും 26 ശതമാനം പകര ചുങ്കവുമാണ് യുഎസ് ഭരണകൂടം ചുമത്താന്‍ തീരുമാനിച്ചത്.
മൊത്തം 34.26 ശതമാനമാണ് നിലവില്‍ ഉയര്‍ത്തിയത്. ഇതോടെയാണ് ഇക്വഡോറിനു സാധ്യത കൂടിയിരിക്കുന്നത്. അവര്‍ക്ക് 13.78 ശതമാനം മാത്രമാണ് നികുതി ചുമത്തിയിരിക്കുന്നത്. ആന്റി ഡംപിങ് നികുതി പകര ചുങ്കവും കേരളത്തിലെ 130 ഓളം കയറ്റുമതി അധിഷ്ഠിത സമുദ്രോത്പന്ന സംസ്‌കരണ യൂണിറ്റുകളെയും ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കും.
കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കേരളത്തിന്റെ ആശങ്ക അറിയിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഏകോപന സമിതി പ്രസിഡന്റ് പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള കടല്‍ ചെമ്മീനിനു അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി യുഎസ് തന്നെയാണ്. യുഎസ് വിപണിയില്‍ തങ്ങള്‍ക്ക് ഏകദേശം 35 മുതല്‍ 40 ശതമാനം വരെ വിഹിതമുണ്ട്. 26 ശതമാനമായി പകര ചുങ്കം ഉയര്‍ത്തുന്നത് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ചെലവ് വര്‍ധിപ്പിക്കും. അതോടെ ഇക്വഡോര്‍ വിപണി കൈയടക്കാനുള്ള സാധ്യതയുമേറെയാണ്.
"
https://www.facebook.com/Malayalivartha