ട്രംപിന്റെ നീക്കങ്ങളിൽ ഭയന്ന് വിറച്ചിരിക്കുകയാണ് ശത്രു രാജ്യങ്ങൾ.. .20,000-ത്തോളം യുഎസിൽ നിർമ്മിച്ച ഹൈ-പവർ അസോൾട്ട് റൈഫിളുകൾ ഇസ്രായേലിന്..രം കപ്പലുകള്‍ വരെ തുളച്ച് കടക്കാവുന്ന തോക്കുകളാണ് ഇവ..

ട്രംപിന്റെ നീക്കങ്ങളിൽ ഭയന്ന് വിറച്ചിരിക്കുകയാണ് ശത്രു രാജ്യങ്ങൾ .ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം വൈറ്റ് ഹൗസില്‍ നടക്കുന്ന രണ്ടാമത്തെ യോഗത്തില്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും.ഗാസയിലുടനീളം ഒരു പുതിയ സുരക്ഷാ ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യത്തെ വിന്യസിച്ചിരിക്കെയാണ് ശനിയാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും നെതന്യാഹുവിന്റെ ഓഫീസും ഈ സന്ദര്‍ശനം സ്ഥിരീകരിച്ചത്.
അതിനൊപ്പം തന്നെ ഇപ്പോൾ അമേരിക്കയിലെ ഏറ്റവും ശക്തിയുള്ള ആധുനിക അസോൾട്ട് റൈഫിളുകൾ ഇസ്രായേലിന് കൈമാറാൻ ട്രംപ് ഭരണകൂടം അനുമതി നൽകി. മുൻ പ്രസിഡന്റ് ജോ ബൈഡൻ ഈ ഇടപാട് താത്കാലികമായി മരവിപ്പിച്ചിരുന്നതാണ്, എന്നാല്‍ ട്രംപ് സർക്കാരിന്റെ നിലപാട് മാറ്റത്തോടെ ഈ കരാർ വീണ്ടും നടപ്പിലാകും.20,000-ത്തോളം യുഎസിൽ നിർമ്മിച്ച ഹൈ-പവർ അസോൾട്ട് റൈഫിളുകൾ ഇസ്രായേലിന് വിൽക്കുന്നതാണ് കരാറിന്റെ ഉള്ളടക്കം. ഒരുതരം കപ്പലുകള്‍ വരെ തുളച്ച് കടക്കാവുന്ന തോക്കുകളാണ് ഇവ.
ഈ ആയുധങ്ങൾ വളരെ അപകടസാധ്യതയുള്ളതാണെന്നും പ്രത്യേകിച്ച്, ഇവ ഗാസയ്ക്കടുത്ത് താമസിക്കുന്ന ഇസ്രായേലി പൗരന്മാരുടെ കയ്യിൽ എത്താൻ സാധ്യതയുണ്ടെന്നും ബൈഡൻ ഭരണകൂടം കരുതുന്നു.അയാള്‍ വിലക്ക് ഏര്‍പ്പെടുത്തിയതും ഇത്തരം തോക്കുകൾ തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ്.
എന്നാൽ ട്രംപിന്റെ നിലപാട് വ്യത്യസ്തമായി, ഇസ്രായേലിന്റെ സേനയ്ക്ക് കൂടുതൽ ആയുധശക്തി നൽകുന്നത് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.ഇതിനിടെ, ഇസ്രായേലി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രഖ്യാപിച്ച പുതിയ സൈനിക നീക്കങ്ങളും ശ്രദ്ധേയമാണ്. ഗാസയിലെ ആക്രമണങ്ങൾക്ക് അനുസൃതമായി വലിയ തോതിലുള്ള ഭൂമിപിടിത്തം നടക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha