ലോകത്തിന്റെ പല കോണുകളിലും യുദ്ധ ഭീഷണികൾ..ഏത് നിമിഷവും തായ് വാനെ ചൈന ആക്രമിച്ചേക്കാമെന്ന വിലയിരുത്തല്‍ ശക്തം..തായ് വാനു ചുറ്റും ചൈന പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു..

ലോകത്തിന്റെ പല കോണുകളിലും യുദ്ധ ഭീഷണികൾ ഉയരുന്നുണ്ട് . ഏറ്റവും പ്രധാനമായി യുദ്ധം നടത്തുന്ന രാജ്യങ്ങൾ മാത്രമല്ല ഇപ്പോൾ ഇതിലേക്ക് വന്നത് . ഏത് നിമിഷവും തായ് വാനെ ചൈന ആക്രമിച്ചേക്കാമെന്ന വിലയിരുത്തല്‍ ശക്തം. തായ് വാനു ചുറ്റും ചൈന പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നു. അമേരിക്കയെ വെല്ലുവിളിക്കുകയെന്ന ഉദ്ദേശം ഈ ചൈനീസ് നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.
ദക്ഷിണ കൊറിയയെ ആക്രമിക്കാന്‍ ഉത്തര കൊറിയയും തുനിഞ്ഞേക്കുമെന്നാണ് മറ്റൊരു ആശങ്ക. തായ് വാനെ ചൈന പിടിച്ചെടുത്താല്‍ ഉടന്‍ ഇതെല്ലാം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. യുക്രെയിന്‍-റഷ്യ യുദ്ധത്തിനൊപ്പം ഏഷ്യയിലും യുദ്ധ ഭീതി ഉയര്‍ത്തുകയാണ് തായ് വാനെ ലക്ഷ്യമിട്ടുള്ള ചൈനയുടെ നീക്കം. ലോകം രണ്ടു ചേരിയായി മാറാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.11 ചൈനീസ് വ്യോമസേനാ വിമാനങ്ങള്‍, 6 നാവിക കപ്പലുകള്‍, 3 ഔദ്യോഗിക കപ്പലുകള്‍ എന്നിവ
തായ്വാന്റെ ചുറ്റുമുള്ള മേഖലയില്‍ റോന്ത് ചുറ്റുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഇവയില്‍ അഞ്ചു വിമാനങ്ങള്‍ മധ്യ രേഖ കടന്ന് തായ്വാന്റെ കേന്ദ്ര, തെക്കുപടിഞ്ഞാറ്, തെക്കുകിഴക്ക് മേഖലകളിലെ വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖലയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. തായ്വാനിലേക്ക് കടന്നുകയറാനുള്ള സൈനിക ഒരുക്കങ്ങള്‍ ശക്തമാക്കുന്നു ചൈന എന്ന വിലയിരുത്തല്‍ ഇതോടെ തന്നെ ഉയര്‍ന്നു. അടുത്തകാലത്തായി
ചൈന തായ്വാനിലേക്ക് കടന്നുകയറാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നാവിക ശേഷി ശക്തിപ്പെടുത്തുന്നുണ്ട്.തായ്വാന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന അമേരിക്കയെ അവഗണിച്ചുകൊണ്ട് അമേരിക്കയ്ക്കും തായ്വാനും ഭീഷണി ഉയര്‍ത്തി തങ്ങളുടെ സൈനിക അഭ്യാസ പ്രകടനങ്ങള്‍ തായ്വാനില്‍ ആരംഭിച്ചിരിക്കുകയാണ് ചൈന.
https://www.facebook.com/Malayalivartha