മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം മരവിപ്പിച്ച പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ കുതിച്ച് യുഎസ് വിപണി.

മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം മരവിപ്പിച്ച പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ കുതിച്ച് യുഎസ് വിപണി. 2008ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണ് സൂചികകളില്‍ ഇന്നലെയുണ്ടായത്. ഇളവില്‍ നിന്ന് ചൈനയെ ഒഴിവാക്കി ട്രംപ്, തീരുവ 125 ശതമാനമാക്കി ഉയര്‍ത്തി
ഡൗ ജോണ്‍സ് സൂചിക 2962 പോയിന്റ് (7.8ശതമാനം) ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഡൗ ജോണ്‍സിന്റെ ഏറ്റവും വലിയ പ്രതിദിന നേട്ടമാണിത്. എസ് ആന്‍ഡ് പി 500 9.52 ശതമാനം നേട്ടതോടെ 2008ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തു. നാസ്ഡാക് സൂചിക 12.16 ശതമാനമാണ് ഉയര്‍ന്നത്. ബിറ്റ്‌കോയിന് 5.4 ശതമാനം ഉയര്‍ന്നു.
വാള്‍സ്ട്രീറ്റിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് വ്യാഴാഴ്ച ഏഷ്യന്‍ വിപണികളുടെ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.അതേസമയം, വ്യാപാരയുദ്ധത്തില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു. മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ഭരണകൂടം ചൈനയ്ക്ക് ഇളവ് നല്‍കിയില്ല.
പകരം ചൈനയുടെ ഇറക്കുമതി തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുള്ളത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്നലെ 34 ശതമാനത്തില്‍ നിന്ന് 84 ശതമാനമായി ചൈന ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ചൈനയ്‌ക്കെതിരെ ഇറക്കുമതി ചുങ്കം യു.എസ് 125 ശതമാനമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha