പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനും പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി നേതാവുമായ പ്രഫ. ഖുര്‍ശിദ് അഹ്മദ് അന്തരിച്ചു

പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനും പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി നേതാവുമായ പ്രഫ. ഖുര്‍ശിദ് അഹ്മദ് (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം.
ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി സ്വന്തം രചനകളും തര്‍ജമയും എഡിറ്റ് ചെയ്തതും ഉള്‍പ്പെടെ 70ലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല കൃതികളും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
കറാച്ചി ഗവ. കോളജില്‍ സാമ്പത്തിക ശാസ്ത്രപഠനം നടത്തിയ അദ്ദേഹം മലേഷ്യ സര്‍വകലാശാല, യു.കെയിലെ ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പെടെ മൂന്ന് ഗവേഷണ ബിരുദങ്ങള്‍ അദ്ദേഹം നേടി. സിയാഉല്‍ ഹഖ് മന്ത്രിസഭയില്‍ ആസൂത്രണകാര്യ മന്ത്രിയായിരുന്ന പ്രഫ. ഖുര്‍ശിദ് അഹ്മദ് ദീര്‍ഘകാലം പാകിസ്താന്‍ സെനറ്റ് അംഗവുമായിരുന്നു.
ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തിന് നല്‍കിയ സംഭാവന മുന്‍നിര്‍ത്തി 1988ല്‍ ആദ്യ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് അവാര്‍ഡ് ഫോര്‍ ഇക്കണോമിക്‌സ് അദ്ദേഹത്തിന് ലഭ്യമായി. 1990ല്‍ കിങ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്‌കാരവും ലഭിച്ചു.
https://www.facebook.com/Malayalivartha