തെക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം.... തിങ്കളാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

തെക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം. തിങ്കളാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമായിരുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം, മെക്‌സിക്കോയുമായുള്ള യുഎസ് അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 20 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ജൂലിയന് 2.5 മൈല്‍ (നാല് കിലോമീറ്റര്‍) തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
എട്ട് മൈല്‍ ആഴത്തിലായിരുന്നു ഭൂചലനമുണ്ടായത്. ആദ്യ ഭൂചലത്തിന് ശേഷം ചെറിയ തുടര്‍ചലനങ്ങളും ഉണ്ടായി. നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. ഭൂമിയുടെ നിരവധി ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനമാണ് യുഎസ് വെസ്റ്റ് കോസ്റ്റ്. അതിനാല്‍ തന്നെ ഇവിടെ ഭൂചലനങ്ങള്‍ സര്‍വസാധാരണമാണ്.
1906-ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും മൂവായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. 1994-ല്‍ ലോസ് ഏഞ്ചല്‍സിലുണ്ടായ ഭൂചലനത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയുമുണ്ടായി.
"
https://www.facebook.com/Malayalivartha