യാത്രക്കാരന്‍ മദ്യപിച്ച് പൂസായി വിമാനത്തില്‍ വച്ച് ബഹളം വച്ചു; ലാൻഡിങ്ങിനിടെ വിമാനത്തിൽ മണിക്കൂറുകളോളം സംഭവിച്ചത്....! ഗതിക്കെട്ട് പൈലറ്റിന്റെ നിർണായക നീക്കം!!!

മദ്യപിച്ച് വിമാനത്തിനുള്ളിൽ ബഹളം വച്ച് യാത്രക്കാരൻ. യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്ന് ഗ്രീസിലെ റോഡ്സിലേക്ക് പോകുകയായിരുന്ന റെയിന്‍എയറിലാണ് സംഭവങ്ങൾ അരങ്ങേറിയത്. യാത്രക്കാരന്‍ മദ്യപിച്ച് പൂസായി വിമാനത്തില്‍ വച്ച് ബഹളം വച്ചു. സീറ്റില്‍ ഇരിക്കാന്‍ മറ്റുളവർ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറായില്ല . ഒടുവില്‍ മറ്റ് യാത്രക്കാര്‍ക്ക് ഇയാളൊരു ശല്യമായി. ഇതോടെ ക്യാബിന്‍ ക്രൂ അംഗങ്ങൾ അയാളെ സീറ്റില്‍ കെട്ടിയിട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകി.
ഇയാൾക്കെതിരെ പോലീസ് കേസെടുത്തു മദ്യപിച്ച യാത്രക്കാരന്‍ വിമാനത്തില്‍ ബഹളം വച്ചതിനെ തുടർന്ന് ക്യാബിന്‍ ക്രൂ അംഗങ്ങൾ പരിശോധിച്ചു . , ഇയാളെ കൈവശം രണ്ട് കുപ്പി മദ്യമുണ്ടായിരുന്നു. ഇവ ക്യാബിന്‍ ക്രൂ അംഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു . തനിക്ക് കൂടുതല്‍ മദ്യം വേണമെന്ന് പറഞ്ഞ് ഇയാൾ ബഹളം വച്ചു .മാത്രമല്ല ആക്രമിക്കാനും ശ്രമിച്ചു . ഇതിനിടെ വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ, ഈ സമയം ഇയാൾ തന്‍റെ സീറ്റില്‍ നിന്നും എഴുന്നേറ്റു. ഇരിക്കാന്‍ ക്യൂബിന്‍ ക്രൂ അംഗങ്ങൾ പറഞ്ഞു .
ലാന്‍റിംഗിന് ശ്രമിക്കുന്ന വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ അഭ്യാസം കാണിക്കാന്‍ തുടങ്ങി. ഇതോടെ പൈലറ്റ് വിമാനം, വിമാനത്താവളത്തിന് ചുറ്റും പറക്കാന്‍ തുടങ്ങി .ക്യാബിന്‍ ക്രൂ അംഗങ്ങൾ, മറ്റ് യാത്രക്കാരുടെ സഹയാത്തോടെ രണ്ട് സ്പെയർ സീറ്റ് ബെൽറ്റുകള്‍ ഉപയോഗിച്ച് ഇയാളെ സീറ്റില്‍ കെട്ടിയിട്ടു . ഒടുവില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു .
https://www.facebook.com/Malayalivartha