ടെഹ്‌റാന്റെ തലയ്ക്ക് മുകളില്‍ വട്ടമിട്ട് മൊസാദ് സി ഐ എ ചാരന്മാര്‍; അബ്ബാസ് അരാഗ്ചിയുടെ തലയെടുക്കും

ടെഹ്‌റാന്റെ തലയ്ക്ക് മുകളില്‍ വട്ടമിട്ട് മൊസാദ് സി ഐ എ ചാരന്മാര്‍. ലക്ഷ്യം ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്ക് ഇന്ധനം പകരുന്ന ആ തലയെടുക്കാന്‍. ട്രംപിന്റെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും കണ്ണിലെ കരടായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി മരിച്ചതിന് ശേഷം ആണവപരീക്ഷണങ്ങള്‍ അത്ര കാര്യമായി നടന്നിരുന്നില്ല. അതിന്റെ നേതൃത്വം ഏറ്റെടുത്ത് വീണ്ടും പരീക്ഷണങ്ങള്‍ക്ക് ചൂടുപിടിപ്പിത് അരാഗ്ചിയാണ്. റഷ്യ,ചൈന,ഉത്തരകൊറിയ രാജ്യങ്ങളുടെ സഹായത്തോടെ അതിമാരക അണ്വായുധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അരാഗ്ചി എല്ലാ സഹായവും ഇറാനിലെ ആണവ ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്നുണ്ട്. ഇതോടെ ഖമനേയിക്കും മുന്നേ തീര്‍ത്തുകെട്ടേണ്ടത് അബ്ബാസ് അരാഗ്ചിയെ ആണെന്ന് ഇസ്രയേലിനും യുഎസിനും ബോധ്യപ്പെട്ടിരിക്കുന്നു. ഖാസിം സുലൈമാനിയെ തീര്‍ത്ത പോലെ അരാഗ്ചിയെ തീര്‍ക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
ട്രംപിന്റെ ലിസ്റ്റിലെ പ്രധാനിയാണ് അരാഗ്ചി. ആണവ ചര്‍ച്ചകള്‍ക്ക് പലകുറി അമേരിക്ക വിളിച്ചിട്ടും അത് കൂട്ടാക്കാതെ ട്രംപ് പോയി പണി നോക്കെന്ന് തിരിച്ചടിച്ചത് അരാഗ്ചിയാണ്. അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും വിരട്ടൊന്നും വേണ്ടെന്നും മറുപടി കൊടുത്തു. ഇസ്രയേല്‍ കരയും നെതന്യാഹുവിന്റെ കാറ്റഴിക്കുമെന്നും വെല്ലുവിളിച്ചത് അരാഗ്ചി. അങ്ങനെ അരാഗ്ചി സ്ഥിരം തലവേദന ആയി മാറിയിരിക്കുകയാണ്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ, തന്റെ രാജ്യത്തിന്റെ ആണവ ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഇറാനിയന്‍ നയതന്ത്രജ്ഞനായ അബ്ബാസ് അരാഗ്ചി. നയതന്ത്ര സേവനത്തിലെ പരിചയസമ്പന്നനെന്ന നിലയില്‍, ഇറാന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ അരാഗ്ചി വഹിച്ച പങ്ക് ഏറെ നിര്‍ണായകമായിരുന്നു. പ്രത്യേകിച്ച് ആണവ കരാറുകളും അന്താരാഷ്ട്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍. ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം, അന്താരാഷ്ട്ര ബന്ധങ്ങളിലും ആണവ നയതന്ത്രത്തിലും തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
1962 ഡിസംബര്‍ 5 ന് ഇസ്ഫഹാനില്‍ ഒരു പ്രമുഖ പേര്‍ഷ്യന്‍ വ്യാപാരി കുടുംബത്തില്‍ ജനിച്ച അരാഗ്ചി, കൗമാരപ്രായത്തില്‍ 1979 ലെ ഇസ്ലാമിക വിപ്ലവത്തില്‍ ചേരുകയും ഇറാന്‍ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന പോരാളി കൂടിയാണ്. വിദേശകാര്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടിയ അദ്ദേഹം സെന്‍ട്രല്‍ ടെഹ്‌റാന്‍ ബ്രാഞ്ചിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
കൂടാതെ കെന്റ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ തിന്‍ങ്കിങ്ങില്‍ പിഎച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. 1989ല്‍ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവേശിച്ച് വിവിധ പദവികള്‍ വഹിച്ചു. രാഷ്ട്രീയകാര്യ ഉപമന്ത്രി, നിയമ, അന്താരാഷ്ട്ര കാര്യ ഉപമന്ത്രി , വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്, ജപ്പാനിലെ അംബാസഡര്‍ , ഫിന്‍ലാന്‍ഡ്, എസ്റ്റോണിയ എന്നിവിടങ്ങളിലെ അംബാസഡര്‍ തുടങ്ങിയ നിലയിലൊക്കെ പ്രവര്‍ത്തിച്ചാണ് അദ്ദേഹം ആഗോള തലത്തില്‍ ഇറാന്റെ ശബ്ദമാകുന്നത്.
അതേസമയം, റഷ്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇറാന്‍ 20 വര്‍ഷത്തെ സമഗ്ര തന്ത്രപരമായ പങ്കാളിത്ത ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സൈനിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ഇത് പ്രാദേശിക, ആഗോള രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്ന ഒരു വികസനമാണ്. നിര്‍ണായക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അന്താരാഷ്ട്ര ബന്ധങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിലും നയതന്ത്ര ഇടപെടലിന്റെ പ്രാധാന്യത്തെ അടിവരയിടുന്നതാണ് അരാഗ്ചിയുടെ ശ്രമങ്ങള്‍. ഇറാന്റെ ആണവ നയം രൂപപ്പെടുത്തുന്നതില്‍ മേഖലാ, ആഗോള നേതാക്കളുമായുള്ള യുടെ ഇടപെടലുകള്‍ നിര്‍ണായകമാണ്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും റഷ്യ പോലുള്ള രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പരിചയസമ്പന്നനായ ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ആഗോള ആശങ്കകള്‍ പരിഹരിക്കുന്നതിനൊപ്പം, സങ്കീര്‍ണ്ണമായ ഭൂരാഷ്ട്രീയ മേഖലകളില്‍ അരാഗ്ചി പ്രവര്‍ത്തിക്കുന്നുവെന്ന് പറയാം.
2018ല്‍ ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറിയ ശേഷം ഇതാദ്യമായാണ് ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ അരങ്ങേറിയത്. ഇറാന്റെ ആണവ പദ്ധതിയെയും അമേരിക്കയുടെ ഉപരോധങ്ങള്‍ ലഘൂകരിക്കാനുള്ള സാധ്യതയെയും കുറിച്ചായിരുന്നു ചര്‍ച്ചകള്‍. ഒമാനി തലസ്ഥാനമായ മസ്‌കറ്റില്‍ രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയും മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ആണ് നേതൃത്വം നല്‍കിയത്. രണ്ട് പ്രതിനിധികളെയും വെവ്വേറെ മുറികളിലാക്കി ഷട്ടില്‍ നയതന്ത്രത്തിലൂടെ നടന്ന ചര്‍ച്ചയില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ബുസൈദി ആണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.
ഏപ്രില്‍ 19 ന് നടക്കുന്ന അടുത്ത ഘട്ട ചര്‍ച്ചകളില്‍ ഇരുപക്ഷവും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ വെല്ലുവിളികള്‍ അവശേഷിക്കുന്നുണ്ടെന്ന് ആണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം പ്രസിഡന്റ് ട്രംപ് ചര്‍ച്ചകള്‍ക്ക് രണ്ട് മാസത്തെ സമയപരിധി നല്‍കിയതായും ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്‍, പ്രായോഗികവും എന്നാല്‍ ഉറച്ചതുമായ ഒരു കൂട്ടം ആവശ്യങ്ങളുമായാണ് ചര്‍ച്ചകളെ സമീപിക്കുന്നത്. ഏതെങ്കിലും കരാറിലെത്തുന്നതിന് മുമ്പ് പാലിക്കേണ്ട വ്യക്തമായ വ്യവസ്ഥകള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടുമുണ്ട്. പ്രധാന ഉപരോധങ്ങള്‍ പിന്‍വലിക്കല്‍ പ്രത്യേകിച്ച് ഊര്‍ജ്ജ, ബാങ്കിംഗ് മേഖലകളെ ബാധിക്കുന്നവ വിദേശ ബാങ്കുകളില്‍ (പ്രത്യേകിച്ച് യൂറോപ്പിലും കിഴക്കന്‍ ഏഷ്യയിലും) കൈവശം വച്ചിരിക്കുന്ന ഇറാനിയന്‍ ആസ്തികള്‍ മരവിപ്പിക്കല്‍, ഭാവിയിലെ അമേരിക്ക അല്ലെങ്കില്‍ ഇസ്രായേലി സൈനിക ആക്രമണങ്ങള്‍ക്കെതിരെ ഉറച്ച ഗ്യാരണ്ടി ഉറപ്പാക്കുക എന്നിവയാണ് അവയില്‍ പ്രധാനം.
ഈ ആവശ്യങ്ങള്‍ ആഴത്തില്‍ വേരൂന്നിയ അമേരിക്കയോടുള്ള ഇറാന്റെ അവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. ഇറാന്റെ വീക്ഷണകോണില്‍ നിന്ന്, 2015 ലെ ആണവ കരാര്‍ ഇറാന്‍ പാലിച്ചിട്ടും യുകെ, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ യുഎസ് സഖ്യകക്ഷികള്‍ അത് അംഗീകരിച്ചിട്ടും, കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം അമേരിക്കയുടെ പ്രതിബദ്ധതകള്‍ വിശ്വസിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ്. ഇറാന്റെ നിബന്ധനകള്‍ പാലിക്കാന്‍ അമേരിക്ക തയ്യാറാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. കരാറുകളില്‍ ഏര്‍പ്പെടാനും നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കാനും കഴിയുന്ന ഒരു നേതാവായി ട്രംപ് വളരെക്കാലമായി സ്വയം ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇറാനുമായുള്ള അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറിച്ചാണ് സൂചിപ്പിക്കുന്നത്. കരാറുകളില്‍ നിന്ന് അമേരിക്ക ആവര്‍ത്തിച്ച് പിന്മാറുന്നത് പതിവാണ്, ഇത് തന്നെയാണ് അമേരിക്കയില്‍ നിന്നുള്ള വാക്കാലുള്ളതോ ഒപ്പിട്ടതോ ആയ പ്രതിബദ്ധതകള്‍ തന്ത്രപരമായി വിശ്വസനീയമല്ലെന്ന ഇറാനിയന്‍ വീക്ഷണത്തെ ശക്തിപ്പെടുത്തുന്ന ഘടകവും.
https://www.facebook.com/Malayalivartha