കാഠ്മണ്ഡുവില്‍ പറന്നുയര്‍ന്ന വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നും ജീവനക്കാരുള്‍പ്പടെ 17 പേരുമായി പറന്ന വിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. ഹൈഡ്രോളിക് സിസ്റ്റം തകരാറിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. മൗണ്ട് എവറസ്റ്റ് മേഖലയിലേക്കുള്ള കവാടമായ ലുക്ലയില്‍ നിന്ന് കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 140 കിലോമീറ്റര്‍ തെക്കുകിഴക്കായി റാമേച്ചാപ്പിലേക്കുള്ള യാത്രക്കിടെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സ്വകാര്യ വിമാനക്കമ്പനിയായ സീത എയറിന്റെ വിമാനം ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടുവെന്ന് ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
12 ഇന്ത്യക്കാരും രണ്ട് നേപ്പാള്‍ സ്വദേശികളും മൂന്ന് ജീവനക്കാരും ഉള്‍പ്പെട്ട ഡോര്‍ണിയര്‍ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ശേഷം ഒരു ട്രാക്ടറിന്റെ സഹായത്തോടെ പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 9n-AIE എന്ന വിമാനത്തില്‍ ഹൈഡ്രോളിക് മര്‍ദ്ദം നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
https://www.facebook.com/Malayalivartha