ബോട്‌സ്വാനയില്‍ നിന്ന് എട്ട് ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക്

രണ്ട് ഘട്ടങ്ങളിലായി ബോട്‌സ്വാനയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തിക്കും. മേയ് മാസത്തോടെ നാല് എണ്ണത്തിനെ എത്തിക്കുമെന്ന് അധികൃതര്‍ .
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവിന്റെയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെയും സാന്നിദ്ധ്യത്തില്‍ ഇന്നലെ ഭോപ്പാലില്‍ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എന്‍ടിസിഎ) ഉദ്യോഗസ്ഥരാണ് ചീറ്റകളെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്.
ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് രാജ്യത്താകെ 112 കോടിയോളം രൂപ ചെലവഴിച്ചെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി . സൗത്ത് ആഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബോട്‌സ്വാനയില്‍ നിന്ന് ചീറ്റപ്പുലികള്‍ എത്തിയതിന് ശേഷം നാല് ചീറ്റപ്പൂലികളെ വീണ്ടുമെത്തിക്കും.
https://www.facebook.com/Malayalivartha