യെമനിലെ അമേരിക്കന്‍ ബോംബാക്രമണം ഇറാനെ വിരട്ടാന്‍..അടുത്ത മാസം ഇറാന്റെ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതി.. ട്രംപ് ഇടപെട്ട് തടഞ്ഞതായുള്ള റിപ്പോർട്ടുകൾ..

ലോകമെമ്പാടുമുളള ക്രൈസ്തവർ യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷിക്കുകയാണ്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടക്കുകയാണ്. അമ്പത് നോമ്പ് പൂർത്തിയാക്കിയ വിശ്വാസികൾക്ക് ഇന്ന് ആഘോഷദിവസമാണ്. ഇന്നലെ വൈകുന്നേരം ആരംഭിച്ച പ്രാർത്ഥനകളും ശുശ്രൂഷകളും ഇപ്പോഴും തുടരുകയാണ്.പക്ഷെ ഇപ്പോഴും പല രാജ്യങ്ങളും യേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന വേളയിലും അശാന്തിയായാണ് , കാരണത്തെ യുദ്ധം എന്ന വിപത്തെ ലോകത്തിന്റെ പല കോണുകളിലും സമാധാനം നഷ്ട്ടപ്പെടുത്തിയിട്ട് നാളുകൾ ഏറെയായി .
ഇന്നലെ രാത്രിയും യാതൊരു കുറവും വന്നിട്ടില്ല .യെമനിലെ അമേരിക്കന്‍ ബോംബാക്രമണം ഇറാനെ വിരട്ടാന്‍. ഹൂത്തികളെ സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന സന്ദേശമാണ് ഇതിലൂടെ അമേരിക്ക നല്‍കുന്നത്. 74 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. മരണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അമേരിക്കയുടെ ഈ പ്രകോപനത്തോട് എങ്ങനെയാണ് ഇറാന്‍ പ്രതികരിക്കുക എന്നതാണ് ശ്രദ്ധേയം. ഹൂത്തികളുടെ ശക്തികേന്ദ്രമാണ് അമേരിക്കന്‍ ബോംബിങില്‍ തകര്‍ന്നത്. എണ്ണ തുറമുഖത്തിന് അടുത്തായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ ശേഷം നടത്തുന്ന പ്രധാനപ്പെട്ട വ്യോമാക്രമണങ്ങളിലൊന്നാണ് ഇത്.
റാസ് ഇസാ തുറമുഖത്തെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ ഹൂത്തികള്‍ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. അമേരിക്കയും ഇറാനും നയതന്ത്ര ചര്‍ച്ച തുടരുകയാണ്. രണ്ടാം ഘട്ട ചര്‍ച്ചയും ഏതാണ് നല്ല രീതിയില്‍ അവസാനിച്ചു.മൂന്നാം ഘട്ടം നടക്കുകയും ചെയ്യും. ഈ ചര്‍ച്ചകളെ ഹൂത്തി കേന്ദ്രത്തിലെ ആക്രമണം സ്വാധീനിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. വിഷയത്തിലെ ഇറാന്‍ പ്രതികരണം നിര്‍ണ്ണായകമാണ്.ചരക്കു കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ ആക്രമണമെന്നാണ് അമേരിക്കയുടെ പക്ഷം. യമനിലെ റാസ് ഇസ തുറമുഖം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
മേഖലയില്‍ അമേരിക്ക നടത്തിയ ഏറ്റവും വലിയ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.കൊല്ലപ്പെട്ടവരില്‍ രക്ഷാപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്ന് യമന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. ചരക്കു കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഹൂത്തികളെ വെറുതെ വിടില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം ഇറാന്റെ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതി ട്രംപ് ഇടപെട്ട് തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയുമായുള്ള ഇറാന്റെ രണ്ടാം ആണവ ചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണം.റോമിൽ ശനിയാഴ്ച നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടായതായി ഇരുപക്ഷവും അറിയിച്ചതിനെത്തുടർന്ന്,ഇറാനും അമേരിക്കയും അടുത്ത ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താൻ പദ്ധതിയിടുന്നു. ടെഹ്‌റാന്റെ അതിവേഗം പുരോഗമിക്കുന്ന ആണവ പദ്ധതിയെക്കുറിച്ച്.റോമിൽ നടന്ന ചർച്ചകൾക്കിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും മുഖാമുഖം സംസാരിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഏപ്രിൽ 26 ന് ഒമാനിൽ വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്, വരും ദിവസങ്ങളിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുമെന്ന് അരഘ്ചി പറഞ്ഞു. സാധ്യമായ ഒരു കരാറിന്റെ വിശദാംശങ്ങൾ വിദഗ്ധർ ചർച്ച ചെയ്യുമെന്നത് ചർച്ചകളിലെ ചലനത്തെ സൂചിപ്പിക്കുന്നു,
https://www.facebook.com/Malayalivartha