താന്‍ മരിക്കുകയും, മരണാനന്തരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും, ചെയ്യും എന്ന് യേശു നേരത്തെ പ്രഖ്യാപിച്ചിരുന്നു.. ഉയര്‍ത്തെഴുന്നേല്‍പ്പിന് മുമ്പ് വലിയ കുലുക്കം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്..

ഈസ്റ്റര്‍ ആഘോഷത്തോടെ ക്രൈസ്തവ വിശ്വാസികളുടെ അമ്പതു നോമ്പിന് സമാപനമായി. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കി ദുഃഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. പ്രദക്ഷിണവും നഗരികാണിക്കലും നടന്നു.
ആദം ചെയ്ത ആദിപാപത്തിന്റെ പ്രായശ്ചിത്തത്തിനായി ദൈവം സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന് മനുഷ്യരൂപം പൂണ്ട് യേശുവായി അവതരിച്ച് കുരിശ് മരണം വരിച്ചെന്നാണ് ക്രൈസ്തവ വിശ്വാസാം. ഏത് സമയത്തും ഏകനായ സത്യ ദൈവത്തോടു മാത്രം പ്രാര്‍ത്ഥിക്കുകയും ഏക ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്ത യേശുക്രിസ്തു, അക്രമികളുടെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്കായി സര്‍വ്വ ശക്തനായ ദൈവത്തിന് മുന്നില്‍ സാഷ്ടാംഗം ചെയ്ത് മനസ്സുരുകി
പ്രാര്‍ത്ഥിച്ചതായും പ്രാര്‍ത്ഥനയുടെ ഫലമായി സ്വര്‍ഗത്തില്‍ നിന്നൊരു ദൂതന്‍ ഇറങ്ങി വന്നതായും ബൈബിളിലുണ്ട്.അതിനിടെയാണ് പശ്ചാത്യമാധ്യമങ്ങളില്‍ യേശുവിന്റെ മരണത്തില്‍ പുതിയ സംശയങ്ങളും കഥകളും സജീവമാകുന്നത്.യേശുവിനെ യെഹൂദമത മേധാവികളുടെ നിര്‍ബന്ധപ്രകാരം, കുറ്റമില്ലാത്തവന്‍ എന്ന് കണ്ടെത്തപ്പെട്ടിട്ടും കുരിശില്‍ തൂക്കിക്കൊന്നു. തുടര്‍ന്ന് ശവശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. താന്‍ മരിക്കുകയും, മരണാനന്തരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും എന്ന് യേശു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിഷ്യന്‍മാര്‍ യേശുവിന്റെ ശവശരീരം മോഷ്ടിച്ച് കൊണ്ടുപോയിട്ട്
അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന് പ്രഖ്യാപിക്കാതിരിയ്‌ക്കേണ്ടതിന് കല്ലറയ്ക്കു ചുറ്റും പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി.പക്ഷേ, യേശുക്രിസ്തു, കാവല്‍ക്കാര്‍ നോക്കിനില്‍ക്കേ ഉയിര്‍ത്തെഴുന്നേറ്റു. ഇതാണ് യേശുക്രിസ്തുവിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള പുതിയനിയമത്തിലെ നാല് സുവിശേഷങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരണം. എന്നാല്‍ കുരിശില്‍ തറച്ചപ്പോള്‍ യേശു മരിച്ചില്ലെന്നും പിന്നീട് ഗുഹയില്‍ നിന്നും രക്ഷപ്പെട്ടുവെന്ന വാദമാണ് ഇപ്പോള്‍ ചിലര്‍ സജീവമാക്കുന്നത്. യേശുവിന്റെ കല്ലറയ്ക്ക് മുന്നിലെ കൂറ്റന്‍ കല്ല് നീങ്ങിയതിന് കാരണം ഭൂകമ്പം പോലൊള്ള പ്രകൃതി ദുരന്തമാകുമെന്ന് വാദവും ചര്‍ച്ചകളിലേക്ക് എത്തിക്കുന്നു.
യേശുവിന്റെ ശരിരം ശിഷ്യന്മാര്‍ മോഷ്ടിക്കാനുള്ള സാധ്യതയും പുതിയ വാദങ്ങളുയര്‍ത്തുന്നവര്‍ തള്ളിക്കളയുന്നില്ല. യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് മുമ്പ് വലിയ കുലുക്കം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ഭൂകമ്പമായി കാണുന്ന ശാസ്ത്രജ്ഞരുമുണ്ട്.
https://www.facebook.com/Malayalivartha