കര്‍ണാടക മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....

കര്‍ണാടക മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ (68) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കുടുംബ വഴക്കാണ് കാരണമെന്ന് സൂചന. ഇന്നലെ വൈകുന്നേരം അഞ്ചോടെ ബംഗളൂരു എച്ച്.എസ്.ആര്‍ ലേ ഔട്ടിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്ന് പൊലീസിന് ആദ്യമേ വ്യക്തമായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യ പല്ലവിയെ കസ്റ്റഡിയിലെടുത്തിരുന്നു. പല്ലവിയേയും മകളേയും പൊലീസ് ചോദ്യം ചെയ്തുവരുന്നു്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ആദ്യം ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല.
കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ആര്‍ക്കെല്ലാം പങ്കുണ്ട് എന്നിവയറിയാന്‍ എല്ലാവരേയും വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് . അസാധാരണമായ മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ബീഹാറിലെ ചമ്പാരന്‍ സ്വദേശിയാണ് ഓം പ്രകാശ്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2015 മുതല്‍ സംസ്ഥാനത്തെ ഡി.ജി ആന്‍ഡ് ഐ.ജി.പിയായി സേവനമനുഷ്ഠിച്ചു. 2017 ല്‍ വിരമിച്ചു.
"
https://www.facebook.com/Malayalivartha