യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നെത്തും...

യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നെത്തും. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ ചിലുകുരി വാന്‍സും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും. ഇറ്റലിയില്‍ നിന്നാണ് വാന്‍സ് ഇന്ന് ഡല്‍ഹിയിലെത്തുക. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ വാന്‍സിന് അത്താഴ വിരുന്ന് നല്‍കുകയും ചെയ്യും.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ-യു.എസ് വ്യാപാര കരാറും ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് നയവും ചര്‍ച്ചയാകും.
വിദേശകാര്യ മന്ത്രി ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര, യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുക്കും.
ഇന്ന് വാന്‍സും ഭാര്യയും ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രവും കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന മാര്‍ക്കറ്റും സന്ദര്‍ശിക്കുന്നതാണ്. തുടര്‍ന്ന് രാത്രി ജയ്പൂരിലേക്ക് പോകും. നാളെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും. 23ന് ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശിക്കും. 24ന് ജയ്പൂരില്‍ നിന്ന് യു.എസിലേക്ക് മടങ്ങുന്നതാണ്.
https://www.facebook.com/Malayalivartha