പസഫിക് ദ്വീപ് ശൃംഖലയായ ബോഗവില്ലെയുടെ നിയന്ത്രണം ഡൊണാൾഡ് ട്രംപിന് വാഗ്ദാനം ചെയ്തോ..? ഏകേദശം 60 ബില്യണ്‍ ഡോളർ വിലമതിക്കുന്ന ധാതുക്കളാണ് ഇവിടെയുള്ളത്..

ട്രംപിന്റെ പുതിയ നീക്കങ്ങൾ ലോക രാജ്യങ്ങളെ മുഴുവൻ ഞെട്ടിക്കുകയാണ് . ഇപ്പോഴിതാ അമേരിക്കയുടെ സ്വപ്നത്തെ വീണ്ടും പൊടിതട്ടിയുണര്‍ത്തിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.മറ്റൊരു ദ്വീപ് സംബന്ധിച്ച ചില വാർത്തകളും പുറത്ത് വരുന്നത്.പാപ്പുവ ന്യൂ ഗിനിയയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണാധികാരമുള്ള പസഫിക് ദ്വീപ് ശൃംഖലയായ ബോഗവില്ലെയുടെ നിയന്ത്രണം ഡൊണാൾഡ് ട്രംപിന് വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന തരത്തിലാണ് ഓണ്‍ലൈന്‍ രംഗത്ത് പ്രചരിക്കുന്ന വാർത്തകള്‍.ദ്വീപ് സമൂഹമാണെങ്കിലും കോടിക്കണക്കിന് രൂപയുടെ സ്വർണ്ണത്തിന്റെയും ചെമ്പിന്റേയും നിക്ഷേപം ഇവിടെ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് ബോഗന്‍വില്ല ദ്വീപിന്റെ പ്രത്യേകത.
ഏകേദശം 60 ബില്യണ്‍ ഡോളർ വിലമതിക്കുന്ന ധാതുക്കളാണ് ഇവിടെയുള്ളത്. അങ്ങനെയൊരു ദ്വീപിക്ക് അമേരിക്കയ്ക്ക് ലഭിക്കുകയാണെങ്കില്‍ ഖനന പ്രവർത്തനങ്ങളുള്‍പ്പെടെ ഉടന്‍ ആരംഭിക്കും.ദ്വീപിലെ പംഗുന സ്വർണ്ണ, ചെമ്പ് ഖനിയിൽ യുഎസ് പങ്കാളിത്തം തുറന്നുപറയുന്ന ബോഗൻവില്ല പ്രസിഡന്റ് ഇസ്മായേൽ ടൊറോമയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇത്തരമൊരു പ്രചരണം ശക്തിപ്പെട്ടത്. പംഗുനയിൽ 5.84 ദശലക്ഷം ടൺ ചെമ്പും ഏകദേശം 20 ദശലക്ഷം ഔൺസ് സ്വർണ്ണവും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
പാപ്പുവ ന്യൂ ഗിനിയില്‍ നിന്നും സ്വാതന്ത്രം വേണമെന്ന ആവശ്യം വർഷങ്ങളായി ഉയർത്തുന്ന ജനവിഭാഗം കൂടിയാണ് ബോഗൻവില്ലയിലേത്. ഇതുമായി ബന്ധപ്പെടുത്തിയുള്ള ഒരു പരമാർശമാണ് പ്രസിഡന്റ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 'അമേരിക്ക വന്ന് ബോഗന്‍വില്ലയുടെ സ്വാതന്ത്രത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാല്‍, ഞങ്ങള്‍ക്ക് ഇവിടെ പാന്‍ഗുണ ഖനി ഉണ്ട്.അത് നിങ്ങളൂടെ കൂടി ഇഷ്ടമായിരിക്കും' എന്നാണ് ഇസ്മായേൽ ടൊറോമ പറഞ്ഞത്.എന്നാല്‍ ബോഗൻവില്ലക്കാർ ആദ്യമായി അല്ല ഇത്തരമൊരു ഓഫർ മുന്നോട്ട് വെക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് ഒരു ആഴ്ച മുമ്പ്,
2024 ഒക്ടോബർ 30-ന് ദി വേൾഡ് പ്രസിദ്ധീകരിച്ച "ബൊഗൈൻവില്ലെ: ദി വേൾഡ്സ് നെക്സ്റ്റ് ന്യൂ കൺട്രി?" എന്ന ലേഖനത്തിലാണ് ഇത്തരമൊരു ഓഫർ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതേസമയം ത്നനെ ബൊഗൈൻവില്ലെയെക്കുറിച്ചോ തങ്ങളുടെ സമ്പത്ത് സംബന്ധിച്ചോ ടൊറോമ ട്രംപിന് നേരിട്ട് എന്തെങ്കിലും വാഗ്ദാനം നൽകിയതായുള്ള തെളിവുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.ലോകത്തിലെ ഏറ്റവും പുതിയ രാജ്യമാകാനൊരുങ്ങുന്ന ബൗഗന്‍വില്ലെയുടെ മനസ്സ് മാറുന്നുവോ എന്ന ചോദ്യം കൂടെയാണ് ഉയരുന്നത് ? പപുവ ന്യൂ ഗ്വിനിയയുടെ (പിഎന്‍ജി) കിഴക്കന്‍ ഭാഗത്തുള്ള വിദൂരമായ പ്രദേശമാണ് ബൗഗന്‍വില്ലെ.
പപുവ ന്യൂ ഗ്വിനിയയുടെ ഭാഗമായ ഈ പ്രദേശം സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമായി ശ്രമിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കഷ്ടതകള്‍ക്കും ആഭ്യന്തര സംഘര്‍ങ്ങള്‍ക്കുമെല്ലാം അറുതി വരുത്തിക്കൊണ്ട് പപുവ ന്യൂ ഗ്വിനിയയില്‍ നിന്ന് സ്വതന്ത്രമാകാന്‍ ജനങ്ങള്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. ഇതോടെയാണ് ബൗഗന്‍വില്ലെ എന്ന പുതിയ രാജ്യം ഉണ്ടാകുമെന്ന് കരുതി.
https://www.facebook.com/Malayalivartha