പീറ്റര്‍ അവസാന പോപ്പ്...വത്തിക്കാന്‍ നശിക്കും ലോകാവസാനവും; 900 വര്‍ഷം മുന്നേ മലാക്കിയുടെ പ്രവചനം

ലോകം ഞെട്ടുന്ന വിവരങ്ങള്‍ വത്തിക്കാനില്‍ നിന്ന് പുറത്തേക്ക്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് തെരഞ്ഞെടുക്കുന്നത് അവസാന പോപ്പിനെയോ. അടുത്ത പോപ്പ് പീറ്റര്‍ എന്ന് പേര് തുടങ്ങുന്ന ആളെണന്നും. പീറ്റര്‍ ഭരിക്കുന്ന കാലത്ത് വത്തിക്കാന്‍ നശിപ്പിക്കപ്പെടുമെന്നും ലോകം അവസാനിക്കുമെന്നും 900 വര്‍ഷം മുമ്പ് മലാക്കി പ്രവാചകന്‍ എഴുതിവെച്ചു. ഇതില്‍ വിശ്വാസികളെ ആശങ്കപ്പെടുത്തുന്ന വസ്തുത വത്തിക്കാന്റെ രഹസ്യ ശേഖരത്തില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12ാം നൂറ്റാണ്ടിലെ പ്രോഫസി ഓഫ് ദി പോപ്പ്‌സില്‍ ആണ് പോപ്പുമാരെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഉള്ളത്. മലാക്കി പ്രവാചകന്‍ എഴുതി വെച്ചത് സത്യമാകുമോ എന്ന ആശങ്കയിലാണ് പലരും. പോപ്പിന്റെ മരണം പിന്നീട് ലോകാവസാനം ഇത് ലോകത്തെ ദുരന്തങ്ങള്‍ പ്രവചിച്ച് നാശത്തിന്റെ പ്രവാചകന്‍ എന്ന വിളിപ്പേര് നേടിയ ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ് 1555ല്‍ പ്രസിദ്ധീകരിച്ച ലെസ് പ്രൊഫറ്റീസില്‍ എന്ന പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. മലാക്കിയുടേയും നോസ്ട്രഡാമസിന്റെയും പ്രവചനങ്ങളില്‍ ചില സാമ്യങ്ങള്‍ ഉണ്ട് എന്നതും ഈ പ്രവചനങ്ങള്‍ വിശ്വസിക്കുന്നവരില്‍ ആശങ്ക വിതയ്ക്കുന്നുണ്ട്.
മലാക്കിയുടെ പ്രവചനത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമി ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യേശുകൃസ്തുവിന്റെ തിരിച്ചുവരവും ഇതില്‍ പ്രവചിച്ചിട്ടുണ്ട്. 1143 ല്‍ സെലസ്റ്റിന്‍ രണ്ടാമനില്‍ തുടങ്ങി 2027ല്‍ പീറ്റര്‍ ദി റോമനില്‍ അവസാനിക്കുന്ന പരമ്പരയാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകാന്‍ നിലവില്‍ ഒമ്പത് പേര്‍ ഉണ്ടെന്നതും അതില്‍ മൂന്ന് പേര്‍ പീറ്റര്‍ എന്ന പേരിലാണെന്നതും ഇതില്‍ പറയുന്നുണ്ട്. ഇതും അവിശ്വസനീയമായ ഒന്നാണ്. ഈ പ്രവചനത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ന്യായവിധി ദിവസം അടുത്തെത്തിയിരിക്കുന്നു എന്നതാണ്.
ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും കുറിച്ച് വിധിയെഴുതാന്‍ യേശുക്രിസ്തു ഭൂമിയിലേക്ക് മടങ്ങി വരുമെന്ന് വിശ്വസിക്കപ്പെടുന്ന സമയം 2027 ആണെന്നാണ് ക്രൈസ്തവരില്‍ പലരും വിശ്വസിക്കുന്നത്. പ്രവചനം അടിസ്ഥാനമാക്കിയാല്‍ അതിന് ഇനി കഷ്ടിച്ച് രണ്ട് വര്‍ഷം മാത്രമേ അവശേഷിക്കുന്നുള്ളൂ. പരമ്പരാഗത രീതി അനുസരിച്ച് മാര്‍പ്പാപ്പ അന്തരിച്ച് ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് കത്തോലിക്കാ സഭ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നത്. ഇതിനുള്ള കോണ്‍ക്ലേവിനായി ലോകമെമ്പാടുമുള്ള എല്ലാ കര്‍ദ്ദിനാള്‍മാരെയും റോമിലേക്ക് ക്ഷണിക്കും.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണം കഴിഞ്ഞ് പതിനഞ്ചിനും ഇരുപതിനും ദിസങ്ങള്‍ക്കിടയിലാണ് ഇതിനായുള്ള പേപ്പല്‍ കോണ്‍ക്ലേവ് വിളിക്കുന്നത്. എണ്‍പത് വയസ്സിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രമേ വോട്ടുചെയ്യാന്‍ അര്‍ഹതയുള്ളൂ, പുതിയ പോപ്പിനെ തിരഞ്ഞെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. മലാഖിയുടെ പ്രവചനം അനുസരിച്ച് അങ്ങേയറ്റം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തില്‍ ആയിരിക്കും അവസാനത്തെ മാര്‍പ്പാപ്പ സഭയെ നയിക്കുക. ഇത് ഒടുവില്‍ റോമിന്റെ നാശത്തിലും പേപ്പസിയുടെ തകര്‍ച്ചയിലും കൊണ്ടെത്തിക്കും എന്നാണ് പ്രവചനത്തിലുള്ളത്.
പുസ്തകത്തിന്റെ അവസാനത്തില്‍ പറയുന്നത് ഏഴ് കുന്നുകളുള്ള നഗരം നശിപ്പിക്കപ്പെടും എന്നും ന്യായാധിപന്‍ ന്യായവിധി നടത്തും എന്നുമാണ്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെയായിരിക്കും അവസാനത്തെ പോപ്പ് എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ പ്രവചനങ്ങള്‍ വ്യാജമാണ് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ റോം സന്ദര്‍ശിക്കുന്ന വേളയില്‍ ലഭിച്ച ദിവ്യദര്‍ശനത്തെ തുടര്‍ന്നാണ് മലാക്കി 1139 ല്‍ പോപ്പുമാരെ കുറിച്ചുള്ള ഈ പ്രവചനം നടത്തിയതെന്നാണ് ചിലര്‍ വാദിക്കുന്നത്. അതേ സമയം വളരെ അത്ഭുതകരമായ ഒരു കാര്യം ഫ്രാന്‍സിസ് മാര്‍്പ്പാപ്പയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ പീറ്റര്‍ എന്ന പേരുള്ള മൂന്ന് പേരുണ്ട് എന്നതാണ്. ഹംഗറിയിലെ പീറ്റര്‍ എര്‍ഡോ, ഘാനയിലെ പീറ്റര്‍ ടര്‍ക്ക്‌സണ്‍, ഇറ്റലിയിലെ പിയട്രോ പരോളിന്‍ എന്നിവരാണ് പട്ടികയിലുള്ള പീറ്റര്‍മാര്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില കഴിഞ്ഞ ഫെബ്രുവരിയില്‍ മോശമായ സമയത്ത് പലരും ഈ പ്രവചനത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഇനി നോസ്ട്രഡാമസ് പ്രവചിച്ചത് കൂടി ഒന്ന് പരിശോധിക്കാം...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന വത്തിക്കാന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ചര്‍ച്ചയായത്. മൈക്കല്‍ ഡി നോസ്ട്രഡാമസ് എന്നാണ് യഥാര്‍ത്ഥ പേര്. ലണ്ടനിലെ വലിയ തീപിടുത്തം, അഡോള്‍ഫ് ഹിറ്റ്‌ലറുടെ അധികാരത്തിലേക്കുള്ള ഉയര്‍ച്ച, സെപ്റ്റംബര്‍ 11 ന്റെ ആക്രമണം, കോവിഡ്19 പാന്‍ഡെമിക്, കഴിഞ്ഞ വര്‍ഷത്തെ ജപ്പാനിലെ പുതുവത്സര ദിന ഭൂകമ്പം എന്നിവയുള്‍പ്പെടെയുള്ള ലോകത്തെ സുപ്രധാന ദുരന്തങ്ങളെല്ലാം നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള പോപ്പ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആയതോടെയാണ് പോപ്പിന്റെ മരണവും വത്തിക്കാന്റെ തകര്‍ച്ചയും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതും അത് ചര്‍ച്ചയായതും.
വളരെ പ്രായമുള്ള ഒരു പോണ്ടിഫിന്റെ മരണത്തിലൂടെ... നല്ല പ്രായമുള്ള ഒരു റോമന്‍ തെരഞ്ഞെടുക്കപ്പെടും. അവനെക്കുറിച്ച് പറയപ്പെടുന്നത് അവന്‍ തന്റെ വീക്ഷണത്തെ ദുര്‍ബലപ്പെടുത്തുന്നു എന്നാണ്... 'വിശുദ്ധ റോമന്‍ സഭയുടെ അന്തിമ പീഡനത്തില്‍, നിരവധി കഷ്ടതകളില്‍ തന്റെ ആടുകളെ മേയിക്കുന്ന റോമന്‍ പത്രോസ് ഇരിക്കും. ഈ കാര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, ഏഴ് കുന്നുകളുടെ നഗരം നശിപ്പിക്കപ്പെടും, ഭയങ്കര ന്യായാധിപന്‍ തന്റെ ജനത്തെ ന്യായം വിധിക്കും. അവസാനം.' നോസ്ട്രഡാമസ് എഴുതി. ഇതായിരുന്നു നോസ്ട്രഡാമസിന്റെ പ്രവചനത്തില്‍ ഉള്ളത്. ഈ രണ്ട് പ്രവചനങ്ങളിലും വത്തിക്കാന്റെ നാശവും ലോകാവസാനവും പറയുന്നുണ്.
പ്രവാചനങ്ങള്‍ വിശ്വസിക്കേണ്ടതുണ്ടോ അതും ഇക്കാലത്ത്. വിശ്വാസം തന്നെ ചവിട്ടി അരയ്ക്കപ്പെടുന്ന കാലത്ത് പ്രവചനം പോലുള്ളവ അന്ധവിശ്വാസമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ അഥിലും ഒരു സത്യമുണ്ടെന്ന് മറ്റൊരു കൂട്ടര്‍. നോസ്ട്രഡാമസ്, ബാബ വാംഗ, മലാക്കി തുടങ്ങിയവരുടെ പ്രവചനങ്ങളെ ഭയത്തോടെ കാണുന്ന വലിയ ഒരു കൂട്ടര്‍ ഈ ലോകത്തുണ്ട്. അതിന് കാരണം അവര്‍ പ്രവചിച്ചവയില്‍ പലതും ലോകത്ത് സംഭവിച്ചിട്ടുണ്ട് എന്നത് കൊണ്ടാണ്. പോപ്പിന്റെ കാര്യത്തില്‍ നോസ്ട്രഡാമസിന്റെ പ്രവചനത്തേക്കാള്‍ മലാക്കിയുടെ പ്രവചനം വിശ്വാസികളില്‍ ഭയം വിതക്കുന്നത്. പക്ഷെ ഈ വിഷയങ്ങളില്‍ വത്തിക്കാന്റെ പ്രതികരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. മലാക്കിന്റെ പ്രവചനം വത്തിക്കാന്റെ തന്നെ രഹസ്യശേഖരത്തില്‍ ഉള്ളതാണ്.
ഇതിനിടെ വിയോഗാനന്തരം തന്റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറാക്കിയ കുറിപ്പ് പുറത്തുവിട്ട് വത്തിക്കാന്‍. കബറടക്കം എവിടെ വേണമെന്നും ചടങ്ങുകള്‍ ലളിതമാക്കി നടത്തേണ്ടതിനേക്കുറിച്ചുമെല്ലാം കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം തന്നെയായിരിക്കും കബറടക്കം നടക്കുകയെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. 2022 ജൂണ്‍ 29നാണ് മാര്‍പാപ്പ അന്ത്യാഭിലാഷത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയത്. 'എന്റെ ഭൂമിജീവിതത്തിന്റെ അസ്തമനത്തോടടുക്കുന്നതായി അറിയുന്നു. ശാശ്വതമായ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശകളോടെ, അന്ത്യാഭിലാഷത്തെക്കുറിച്ചും സംസ്‌കാരച്ചടങ്ങുകളെക്കുറിച്ചും വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്.
എന്നും പ്രാര്‍ഥനയ്ക്കായി മുട്ടുകുത്തുന്ന മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കണമെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. അടക്കം ചെയ്യുന്ന പേടകത്തില്‍ പ്രത്യേക അലങ്കാരങ്ങളൊന്നും പാടില്ല. പൊതുദര്‍ശനം ഉയര്‍ന്ന പീഠത്തില്‍ വേണ്ട. ഫലകത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രമായിരിക്കണം ആലേഖനം ചെയ്യേണ്ടതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. മരണാനന്തര ചടങ്ങുകളുടെ ചെലവുകള്‍ ഒരു അഭ്യുദയകാംക്ഷി വഹിക്കും. അത് ബസിലിക്കയിലേക്ക് കൈമാറാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കര്‍ദിനാള്‍ റോളാന്‍ഡാസ് മാക്രിക്കസിന് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തന്നെ സ്‌നേഹിച്ചവര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും കര്‍ത്താവ് ഉചിതമായ പ്രതിഫലം നല്‍കട്ടെയെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു. മാര്‍പാപ്പ നിര്‍ദേശിച്ചതനുസരിച്ചുതന്നെയായിരിക്കും കബറടക്ക ചടങ്ങുകള്‍ നടത്തുക. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനവും മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കവും നടക്കും. അതേസമയം കബറടക്ക സമയം പ്രഖ്യാപിച്ചിട്ടില്ല. മാര്‍പാപ്പയുടെ ആഗ്രഹം പരിഗണിച്ച് ഉയര്‍ന്ന പീഠത്തില്‍ പൊതുദര്‍ശനം എന്ന രീതി ഒഴിവാക്കും.
മാര്‍പ്പാപ്പ എന്ന അത്യുന്നത പദവിയില്‍ ഇരിക്കുമ്പോഴും തമാശ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നിരവധി സന്ദര്‍ഭങ്ങളില്‍ പോപ്പിന്റെ പദവിയില്‍ ഇരിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുള്ള പല സാഹചര്യങ്ങളും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചിരിച്ചു കൊണ്ട് നേരിട്ടത് ഇങ്ങനെയാണ്. ഒരിക്കല്‍ പോപ്പ് പ്രംസഗിക്കുന്നതിനിടിയില്‍ കുസൃതിക്കാരനായ ഒരു കുട്ടി പ്രസംഗം തടസപ്പെടുത്തി.
മറ്റൊരിക്കല്‍ പോപ്പിന് ഷേക്ക് ഹാന്‍ഡ് നല്‍കിയ സ്ത്രീ അദ്ദേഹത്തിന്റെ കൈവിടാതെ പിടിച്ചിരുന്നു. 2019ലെ പുതുവത്സരാഘോഷത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടയില്‍ ഒരു സ്ത്രീ അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു. എന്നാല്‍ പോപ്പ് പിന്തിരിയാന്‍ ശ്രമിച്ചപ്പോള്‍, ആ സ്ത്രീ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പോപ്പിന്റെ മുഖത് പെട്ടെന്ന് അസ്വസ്ഥത പടരുന്നത് കാണാമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ബലം പ്രയോഗിച്ച് തന്നെ കൈ മോചിപ്പിച്ചു. പിന്നീട് തന്റെ പ്രവൃത്തിയില്‍ പോപ്പ് ക്ഷമാപണവും നടത്തി. 2014 ല്‍ വത്തിക്കാനിലെ പോപ്പിന്റെ പൊതു സദസ്സില്‍ ഒന്നര വയസ് മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി പോപ്പിന്റെ വേഷവിധാനത്തില്‍ എത്തിയിരുന്നു. ഇത് കണ്ട് അടുത്തെത്തിയ പോപ്പ് അവനെ ഉമ്മവെച്ചു. എന്നാല്‍ കുട്ടി പെട്ടെന്ന് കരയുകയായിരുന്നു.
https://www.facebook.com/Malayalivartha