ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പതിനായിരങ്ങള്‍...

ന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തുന്നത്. സാന്താ മാര്‍ത്ത വസതിയില്‍നിന്നു കര്‍ദിനാള്‍മാരുടെ വിലാപയാത്രയുടെ അകമ്പടിയോടെയാണു സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് പൊതുദര്‍ശനത്തിനായി പാപ്പായെ ഇന്നലെ കൊണ്ടുവന്നത്.
പാപ്പായുടെ ആഗ്രഹംപോലെ ഉയര്‍ന്ന പീഠം ഒഴിവാക്കി ചെറിയ റാംപില്‍ പേടകം വച്ചു. ഇരുവശത്തും 2 വീതം സ്വിസ് ഗാര്‍ഡുമാര്‍ കാവല്‍നിന്നു.
കര്‍ദിനാള്‍മാരും ബിഷപ്പുമാരും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. പിന്നാലെ ആയിരക്കണക്കിനു വിശ്വാസികള്‍ പാപ്പായെ അവസാനമായി കണ്ട് കടന്നുപോയി.
വെള്ളിയാഴ്ച വൈകുന്നേരം പത്തിനു പൊതുദര്‍ശനം പൂര്‍ത്തിയാക്കി പേടകം അടയ്ക്കും. ശനിയാഴ്ച ഇന്ത്യന്‍ സമയം 1.30ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി പാപ്പായെ മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. ലോകനേതാക്കള്‍ സാക്ഷ്യം വഹിക്കും. പിന്നീട് 9 ദിവസം ദുഃഖാചരണം. പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിനു മേയ് 5നു മുന്‍പു തുടക്കമാകും. വോട്ടവകാശം 135 കര്‍ദിനാള്‍മാര്‍ക്കാണ്.
"
https://www.facebook.com/Malayalivartha