ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്...റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഭൗതികദേഹം സംസ്‌കരിക്കും, മാര്‍പാപ്പ നിര്‍ദ്ദേശിച്ചത് പ്രകാരം ലളിതമായിട്ടാണ് ചടങ്ങുകള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) സംസ്‌കാരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10) വത്തിക്കാനിലെ സെന്റ് പീറ്രേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലാണ് സംസ്‌കാര ശുശ്രൂഷകള്‍.
കോളേജ് ഒഫ് കര്‍ദ്ദിനാള്‍സ് തലവന്‍ ജിയോവനി ബാറ്റിസ്റ്റ റേ നേതൃത്വം വഹിക്കും. തുടര്‍ന്ന് മാര്‍പാപ്പയുടെ ആഗ്രഹ പ്രകാരം സെന്റ് പീറ്രേഴ്‌സ് ബസിലിക്കയ്ക്ക് പകരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഭൗതികദേഹം സംസ്‌കരിക്കും.
മാര്‍പാപ്പ നിര്‍ദ്ദേശിച്ചത് പ്രകാരം ലളിതമായിട്ടാണ് ചടങ്ങുകള്‍ നടത്തുക. ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നലെ സെന്റ് പീറ്രേഴ്‌സ് ബസിലിക്കയിലെത്തി മാര്‍പാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു.
കേന്ദ്ര മന്ത്രി കിരണ്‍ റിജിജു,കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍,ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോഷ്വാ ഡിസൂസ എന്നിവരും മുര്‍മുവിനൊപ്പമുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങി ലോകനേതാക്കളും പങ്കെടുക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha