സങ്കടക്കാഴ്ചയായി... യുഎസില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.... യുഎസില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പെന്‍സില്‍വേനിയയിലെ ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന തോമസ് വര്‍ഗീസിന്റെയും (ഷാജി) പരേതയായ സില്‍ജി തോമസിന്റെയും മകനായ ഷെയ്ന്‍ തോമസ് വര്‍ഗീസ് (22) ആണ് മരിച്ചത്. ഏപ്രില്‍ 24 നായിരുന്നു സംഭവം. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
അതേസമയം മലയാളി വിദ്യാര്‍ഥി അബുദാബിയില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. എണാകുളം ജില്ലയിലെ തോട്ടറ സ്വദേശി പാറയില്‍ ബിനോയ് തോമസിന്റെയും (അഡ്‌നോക്) എല്‍സി ബിനോയുടെയും (നഴ്‌സ്, ഷെയ്ഖ് ഖലീഫ ഹോസ്പിറ്റല്‍) മകന്‍ അലക്‌സ് ബിനോയ് (17) ആണ് മരിച്ചത്. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ഇന്നലെ വൈകിട്ട് മൂന്നരയോടെ അലക്‌സ് താഴെ വീണത്.
വാച്ച്മാന്‍ വിളിച്ച് പറയുമ്പോഴാണ് ബിനോയ് വിവരം അറിയുന്നത്. ഗുരുതര പരുക്കേറ്റ അലക്‌സിനെ അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha