പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വന്‍ സ്‌ഫോടനം....

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി സൂചനകള്‍. ഫെഡറല്‍ പാര്‍ലമെന്ററി ഫോഴ്‌സായ ഫ്രോണ്ടിയര്‍ കോര്‍പ്‌സിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ഐഇഡി സ്‌ഫോടനമാണ് നടന്നത്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ മാര്‍ഗത് ചൗക്കിയിലായിരുന്നു സംഭവം നടന്നത്
നാലുപേര്‍ കൊല്ലപ്പെട്ടെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പാക് പൊലീസ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ . സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ ഐഇഡി ഉപയോഗിച്ച് തകര്‍ത്തായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
കഴിഞ്ഞ മാര്‍ച്ചില്‍ 400 യാത്രക്കാരുമായി ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോയിരുന്ന ട്രെയിന്‍ പാളം തെറ്റി ദുരന്തമുണ്ടായിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ബിഎല്‍എ ഏറ്റെടുത്തിരുന്നു.
" f
https://www.facebook.com/Malayalivartha