ഈ സാഹചര്യത്തിൽ പാക്കിസ്ഥാന് പലവിധ പണി കിട്ടി തുടങ്ങി.. ബലുചിസ്ഥാനിലെ സ്ഫോടനത്തില്‍ പത്ത് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു.. തെരുവിലിറങ്ങുന്ന ജനത ഒരുവശത്ത്..

വല്ലാത്ത ദുര്‍ഗതിയിലാണ് പാക്കിസ്ഥാന്‍. ദാരിദ്രം മൂലം സര്‍ക്കാരിനെതിരേ നിരന്തരം തെരുവിലിറങ്ങുന്ന ജനത ഒരുവശത്ത്. മറുവശത്താകട്ടെ ഒരുകാലത്ത് സൗഹൃദത്തിലായിരുന്നവര്‍ ശത്രുപക്ഷത്തായുള്ള ആക്രമണവും. ഇതിനൊപ്പം വലിയ തലവേദനയായി സ്വതന്ത്ര ബലൂചിസ്ഥാനായുള്ള പ്രക്ഷോഭങ്ങളും. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ബോംബായി നില്‍ക്കുന്ന പാക്കിസ്ഥാനില്‍ ഭരണകൂടത്തിന് അല്പകാലത്തേക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അവസരമാണ് ഇന്ത്യയുമായുള്ള സംഘര്‍ഷം.ഈ സാഹചര്യത്തിൽ പാക്കിസ്ഥാന് പലവിധ പണി കിട്ടി തുടങ്ങി.
ഇപ്പോഴിതാ പാക്സിതാനുള്ളിൽ നിന്നും തന്നെ മുട്ടൻ പണി കിട്ടിയിരിക്കുകയാണ് . ഇരട്ടി തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത് . ബലുചിസ്ഥാനിലെ സ്ഫോടനത്തില്‍ പത്ത് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയിലെ പ്രാന്തപ്രദേശമായ മാര്‍ഗറ്റിലാണ് സ്ഫോടനമുണ്ടായത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോളര്‍ സഹായത്തോടെ ഐഇഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്.
നേരത്തെ, പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പോളിയോ വാക്സിനേഷൻ ടീമിന് കാവൽ നിൽക്കുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ബുധനാഴ്ച അജ്ഞാതരായ തോക്കുധാരികൾ വെടിവെച്ച് കൊന്നതായി പോലീസ് അറിയിച്ചു.മസ്‌തുങ് ജില്ലയിലെ തീരി മേഖലയിലാണ് സംഭവം, പോളിയോ വാക്‌സിനേഷൻ സംഘത്തെ സംരക്ഷിക്കുന്ന ലെവീസ് ഉദ്യോഗസ്ഥരെമുഖംമൂടി ധരിച്ച തോക്കുധാരികൾ ആക്രമിച്ചതായി അസിസ്റ്റൻ്റ് കമ്മീഷണർ അക്രം ഹാരിഫൽ മാധ്യമങ്ങളോട് പറഞ്ഞു.
പഹല്‍ഗാമില്‍ പാവപ്പെട്ട വിനോദ സഞ്ചാരികളെ കൊന്നത് സ്വാതന്ത്ര്യ സമരമെന്നാണ് പാക്കിസ്ഥാന്‍ നേതാക്കള്‍ വിശദീകരിക്കുന്നത്. അങ്ങനെ നിരപരാധികളെ കൊന്നു തള്ളിയവരെ ന്യായീകരിച്ചവരെ ഞെട്ടിച്ചാണ് ബലൂചിസ്ഥാനിലെ സ്‌ഫോടനം.വല്ലാത്ത ദുര്‍ഗതിയിലാണ് പാക്കിസ്ഥാന്‍. ദാരിദ്രം മൂലം സര്‍ക്കാരിനെതിരേ നിരന്തരം തെരുവിലിറങ്ങുന്ന ജനത ഒരുവശത്ത്.ഇതിനൊപ്പം വലിയ തലവേദനയായി സ്വതന്ത്ര ബലൂചിസ്ഥാനായുള്ള പ്രക്ഷോഭങ്ങളും.
https://www.facebook.com/Malayalivartha