പൊട്ടിച്ചിരിയും കോപ്രായവും; പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ലണ്ടനിലെ ഇന്ത്യക്കാരെ പരിഹസിച്ച് പാക് ഉദ്യോഗസ്ഥർ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കാരെ അപമാനിക്കാൻ പാക്കിസ്ഥാൻ ഉദ്യോഗസ്ഥരുടെ ശ്രമം. ലണ്ടനിലെ ഹൈക്കമ്മീഷന് മുന്നിലാണ് സംഭവം. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഭീഷണി. പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.
ഭീകരാക്രമണത്തിന് എതിരെ ലണ്ടൻ പാക്കിസ്ഥാൻ ഹൈക്കമ്മിഷനു മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥാർ പ്രകോപനപരമായ രീതിയിൽ ആംഗ്യം കാണിച്ചു.
പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ ആംഗ്യം സമാധാനപരമായി നടന്ന പ്രതിഷേധത്തിന് എതിരെ കാണിച്ചത്. പ്രതിഷേധത്തിനിടെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ ഉച്ചത്തില്‍ പാട്ടുംവച്ചു.
പ്രകോപനപരമായ പ്രവൃത്തിയാണു പാക്കിസ്ഥാൻ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഭീകരതയെ അവര്‍ക്ക് അപലപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരും അതില്‍ പങ്കാളികളാണെന്നും പ്രതിഷേധിച്ച ഇന്ത്യൻ പ്രവാസികൾ പ്രതികരിച്ചു. ഇന്ത്യയുടെ ദേശീയ പതാകകള്‍ വീശിയും പ്ലക്കാര്‍ഡുകള്‍ ഉയർത്തിയുമാണ് പ്രതിഷേധം നടന്നത്.
https://www.facebook.com/Malayalivartha