ഇറാനില്‍ ഉഗ്രസ്‌ഫോടനം; ബന്ദര്‍ അബ്ബാസ് തുറമുഖം കത്തിയമര്‍ന്നു...പിന്നില്‍ ഇസ്രയേലെന്ന് ?

ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 516ലധികം പേര്‍ക്ക് പരുക്കേറ്റതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ അണയ്ക്കുന്നതിനായി തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത് തുറമുഖത്തില്‍ ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നാവിക താവളത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ തെക്കന്‍ തീരത്തുള്ള ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ്.
ഷഹീദ് രജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണം. ഞങ്ങള്‍ നിലവില്‍ പരുക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യുന്നു,' എന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു. സ്‌ഫോടനത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള ജനാലകള്‍ തകര്‍ന്നു. സ്‌ഫോടനത്തിന് ശേഷം ഒരു കൂണ്‍ മേഘം രൂപപ്പെടുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.
ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോകുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനടുത്തായി, ടെഹ്‌റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്. 2020ല്‍ ഷഹീദ് രജായി തുറമുഖം ഒരു സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. നേരത്തെ ഇറാനിയന്‍ സൈബര്‍ ആക്രമണത്തിനുള്ള പ്രതികാരമായി ഇസ്രയേലാണ് ആ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്രക്കുകള്‍ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നുണ്ടെന്നും സ്‌ഫോടനം നടന്ന കണ്ടെയ്‌നര്‍ യാര്‍ഡില്‍ 'അപകടകരമായ വസ്തുക്കളും രാസവസ്തുക്കളും' അടങ്ങിയിരിക്കാമെന്നും തുറമുഖ കസ്റ്റംസ് പറഞ്ഞു. തീപിടിക്കുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയാണ് സ്‌ഫോടനത്തിന് കാരണമായത്' എന്ന് സ്റ്റേറ്റ് ടിവി പറഞ്ഞു. നാഷണല്‍ ഇറാനിയന്‍ പെട്രോളിയം റിഫൈനിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഒരു പ്രസ്താവന പുറപ്പെടുവിച്ചു.
ഇവിടെ തീപിടിക്കുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന വിധം സംബന്ധിച്ച് നേരത്തെ തന്നെ അധികാരികളുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം മുമ്പ് സന്ദര്‍ശിച്ചിരുന്നുവെന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതെസമയം പ്രദേശത്തെ എണ്ണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതല്ല തുറമുഖത്തെ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാഷണല്‍ ഇറാനിയന്‍ ഓയില്‍ പ്രോഡക്റ്റ്‌സ് റിഫൈനിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഇതില്‍ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഷാഹിദ് രാജായി തുറമുഖത്തെ സ്‌ഫോടനത്തിനും തീപിടുത്തത്തിനും എണ്ണക്കമ്പനിയുമായുടെ ശുദ്ധീകരണശാലകള്‍, ഇന്ധന ടാങ്കുകള്‍, വിതരണ കേന്ദ്രയങ്ങള്‍, എണ്ണ പൈപ്പ്‌ലൈനുകള്‍ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനിയുടെ പ്രസ്താവന പറഞ്ഞു.
ഷാഹിദ് രാജായി തുറമുഖം പ്രധാനമായും കണ്ടെയ്‌നര്‍ ഗതാഗതമാണ് കൈകാര്യം ചെയ്യുന്നത്. എണ്ണ ടാങ്കുകളും മറ്റ് പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുമെല്ലാം ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകള്‍ കാണിക്കുന്നുണ്ട്. പരിക്കേറ്റവരെ പരിചരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
2020 മെയ് മാസത്തില്‍ ഈ തുറമുഖത്തെ കമ്പ്യൂട്ടര്‍ ശൃംഖലയെ ലക്ഷ്യം വെച്ച് ഒരു വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇവിടുത്തെ കമ്പ്യൂട്ടര്‍ സിസ്റ്റം തകര്‍ക്കപ്പെട്ടതിനാല്‍ ദിവസങ്ങളോളം കപ്പല്‍ ഗതാഗതത്തിന് തടസ്സങ്ങളുണ്ടായി. ഈ സൈബര്‍ ആക്രമണം ഇസ്രായേല്‍ നടത്തിയതാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഒമാനില്‍ വച്ച് ഇറാനും അമേരിക്കയുമായി നടക്കുന്ന മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും നേതൃത്വം നല്‍കുന്ന ചര്‍ച്ചകള്‍ക്കൊപ്പം ഇരുവിഭാഗങ്ങളിലെയും വിദഗ്ധര്‍ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള കൂടിക്കാഴ്ചകളും നടക്കുന്നുണ്ട്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുന്ന പുതിയ കരാറില്‍ എത്തിച്ചേരുക എന്നതാണ് അമേരിക്കന്‍ ലക്ഷ്യം.
തുറമുഖത്തിനും എണ്ണകേന്ദ്രത്തിനുമിട്ട് ഇസ്രയേല്‍ പണിഞ്ഞതാണെന്ന ആരോപണം ശക്തമാകുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിക്കാനുള്ള പണിയെന്ന്. അമേരിക്കയുടെ അറിവോടയാണ് ഇസ്രയേല്‍ ആക്രമണമെന്നും ചില ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മറ്റൊരു പ്രധാനപ്പെട്ട ചര്‍ച്ച നടക്കുന്നത്. ആക്രമണം നടന്നിരിക്കുന്നത് ഇറാന്‍ സൈന്യത്തിന്റെ കേന്ദ്രത്തിന് അടുത്തുമാണ്. ഐആര്‍ജിസിയ്ക്കിട്ട് പൊട്ടിച്ചതാണെന്നും വാദങ്ങളുണ്ട്.
ചില യുദ്ധവിദഗ്ദര്‍ സമര്‍ത്ഥിക്കുന്നത് ഇറാന്റെ എണ്ണകേന്ദ്രങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യം വെക്കുന്നുണ്ട്. ഈയടുത്തിടെ ഖമനേയി ഒരുവെല്ലുവിളി നടത്തിയിരുന്നു. ഇറാനെ തൊടാന്‍ ഇസ്രയേലിനോ അമേരിക്കയ്‌ക്കോ കഴിയില്ലെന്ന്. സാമ്പത്തിക കുതിപ്പിലേക്കാണ് ഇറാന്റെ യാത്രയെന്ന്. ഈ പണം മുഴുവന്‍ പോകുന്നതാകട്ടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും. എണ്ണയാണ് ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്. ആ നട്ടെല്ലൊടിക്കാന്‍ ഇസ്രയേല്‍ തുനിഞ്ഞിറങ്ങിയെന്നാണ് വിവരം. ഇറാന്റെ എണ്ണ ടാങ്കറുകള്‍ക്കോ പ്രദേശിക ജലാശയങ്ങള്‍ക്കോ നേരെയുള്ള ഏതൊരു ആക്രമണത്തിനും നിര്‍ണ്ണായക പ്രതികാരം ഉടനടി നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ജി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ കിട്ടി എട്ടിന്റെ പണി.
https://www.facebook.com/Malayalivartha