ഇറാൻ നിന്ന് കത്തി..! മരണം 14-750 പേർക്ക് പരിക്ക് ഇസ്രയേലിന്റെ വെടിമരുന്ന്..?! ഉഗ്രസ്ഫോടനം..!

ഇറാന്‍റെ തന്ത്രപ്രധാനമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ മരണ സംഖ്യ 14 ആയി ഉയര്‍ന്നു. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്. സംഭവത്തിൽ ഇറാൻ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്‍റെ ഷഹീദ് റജയി ഭാഗത്താണ് വൻ സ്ഫോടനമുണ്ടായത്. കണ്ടെയ്നര്‍ ചരക്കുനീക്കത്തിനുള്ള ഇറാനിലെ ഏറ്റവും വലിയ തുറമുഖമാണിത്. സംഭവത്തിൽ ഇറാൻ പ്രസിഡന്‍റ് ആണ് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടത്.സ്ഫോടനത്തിനുശേഷം തുടരുന്ന തീ കൂടുതൽ മേഖലയിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍സ്വീകരിച്ചുവരുകയാണെന്നും പ്രസിഡന്‍റ് അറിയിച്ചു.
നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതിനാൽ തന്നെ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. സ്ഫോടനത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. കണ്ടെയ്നറുകള്‍ക്കുള്ളിൽ രാസവസ്തുക്കളുണ്ടായിരുന്നുവെന്നും ഇതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറാൻ വക്താവ് ഹൊസൈൻ സഫാരി വാര്‍ത്താഏജന്‍സിയോട് വ്യക്തമാക്കിയത്. എന്നാൽ, യഥാര്‍ത്ഥ കാരണം എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും വക്താവ് പറഞ്ഞു. ഇതിനിടെ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
സ്ഫോടനത്തിന് പിന്നാലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവൻ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരിക്കേറ്റവരുടെ രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായതായാണ് വിവരം. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറ് കടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതെസമയം അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം പരിക്കേറ്റവരുടെ എണ്ണം 406 ആണ്. പരിക്കേറ്റ നൂറുകണക്കിനാളുകളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.ഇവിടെ തീപിടിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന വിധം സംബന്ധിച്ച് നേരത്തെ തന്നെ അധികാരികളുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലം മുമ്പ് സന്ദർശിച്ചിരുന്നുവെന്നും സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
തയ്യാറെടുപ്പുമായി അതിർത്തി ഗ്രാമങ്ങൾ
അതെസമയം പ്രദേശത്തെ എണ്ണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതല്ല തുറമുഖത്തെ സ്ഫോടനമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നാഷണൽ ഇറാനിയൻ ഓയിൽ പ്രോഡക്റ്റ്സ് റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി ഇതിൽ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഷാഹിദ് രാജായി തുറമുഖത്തെ സ്ഫോടനത്തിനും തീപിടുത്തത്തിനും എണ്ണക്കമ്പനിയുമായുടെ ശുദ്ധീകരണശാലകൾ, ഇന്ധന ടാങ്കുകൾ, വിതരണ കേന്ദ്രയങ്ങൾ, എണ്ണ പൈപ്പ്‌ലൈനുകൾ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനിയുടെ പ്രസ്താവന പറഞ്ഞു.ഷാഹിദ് രാജായി തുറമുഖം പ്രധാനമായും കണ്ടെയ്നർ ഗതാഗതമാണ് കൈകാര്യം ചെയ്യുന്നത്. എണ്ണ ടാങ്കുകളും മറ്റ് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുമെല്ലാം ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. സ്ഫോടനത്തിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കാണിക്കുന്നുണ്ട്. പരിക്കേറ്റവരെ പരിചരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.2020 മെയ് മാസത്തിൽ ഈ തുറമുഖത്തെ കമ്പ്യൂട്ടർ ശൃംഖലയെ ലക്ഷ്യം വെച്ച് ഒരു വലിയ സൈബർ ആക്രമണം നടന്നിരുന്നു. ഇവിടുത്തെ കമ്പ്യൂട്ടർ സിസ്റ്റം തകർക്കപ്പെട്ടതിനാൽ ദിവസങ്ങളോളം കപ്പൽ ഗതാഗതത്തിന് തടസ്സങ്ങളുണ്ടായി. ഈ സൈബർ ആക്രമണം ഇസ്രായേൽ നടത്തിയതാണെന്ന് ആരോപണമുയർന്നിരുന്നു.
https://www.facebook.com/Malayalivartha