ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഖത്തറില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി പങ്കെടുത്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഖത്തറില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി പങ്കെടുക്കുകയും ചെയ്തു.
മാര്‍പാപ്പയുടെ വിയോഗത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അനുശോചനം റോമന്‍ കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരെലിനെ പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ശനിയാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ 180ഓളം രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുകയും ചെയ്തു.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലും ചുറ്റുമുള്ള റോഡുകളിലും പതിനായിരങ്ങളാണ് മാര്‍പാപ്പയെ അവസാനമായി കാണാനെത്തിയത്.
"
https://www.facebook.com/Malayalivartha