അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെയ്‌പ്; അധ്യാപിക കൊല്ലപ്പെട്ടു
അധ്യാപികയെ വെടിവെച്ച് കൊന്ന ശേഷം വിദ്യാര്‍ത്ഥി സ്വയം വെടിവെച്ചു മരിച്ചു. മറ്റുകുട്ടികളെ രക്ഷിക്കുന്നതിനിടയിലാണ് അധ്യാപിക കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രദേശത്തെ നെവാഡ സംസ്ഥാനത്താണ് സംഭവം നടന്നത്.
നെവാഡ മിഡില്‍ സ്‌കൂളില്‍ രാവിലെ ഏഴരയോടെ എത്തിയ വിദ്യാര്‍ത്ഥി അപ്രതീക്ഷിതമായി വെടിവെക്കുകയായിരുന്നു. ഒരാഴ്‌ചത്തെ അവധിക്കു ശേഷം കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിച്ചത്. മൈക്കിള്‍ ലാന്റ്‌ബെറിയാണ് മരിച്ച ടീച്ചര്‍. ആക്രമണം നടത്തിയ വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha