സോഷ്യല്‍ മീഡിയകള്‍ക്കെതിരെ സുക്കര്‍ ബര്‍ഗിന്റെ സഹോദരി
സോഷ്യല്‍ മീഡിയകളില്‍ അടിമപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഡോട്ട് എന്ന പുസ്തകമിറക്കുകയാണ് ഫേസ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗ്. മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഫേസ്ബുക്കുമായി യുവാക്കളെ ആകര്‍ഷിക്കുമ്പോള്‍ റാന്‍ഡിയ്ക്ക് ഇതിലൊന്നും താല്‍പര്യമില്ല. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ കുട്ടികളുടെയും യുവാക്കളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് റാന്‍ഡി പറയുന്നു.
അവരുടെ രണ്ട് വയസ്സുള്ള മകന്‍ കമ്പ്യൂട്ടറും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതു കണ്ടപ്പോഴാണ് ഇങ്ങനെയൊരു പുസ്തകമിറക്കണമെന്ന ആഗ്രഹം ഉണ്ടായത്. ഇത്ര ചെറുപ്പത്തിലേ കുട്ടികള്‍ അമിതമായി കമ്പ്യൂട്ടറുകളിലും, ഇന്റര്‍നെറ്റിലും മറ്റ് സോഷ്യല്‍ മീഡിയകളിലും അടിമപ്പെടുന്നത് ശരിയല്ലെന്നും റാന്‍ഡി പറയുന്നു. ഡോട്ട് കോംപ്ലിക്കേറ്റഡ് എന്ന പേരില്‍ മറ്റൊരു പുസ്തകവും റാന്‍ഡി രചിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ ജോല്‌ചെയ്തിരുന്നതിന്റെ അനുഭവങ്ങളും, അമ്മയെന്ന നിലയിലുള്ള അനുഭവങ്ങളുമാണ് ഡോട്ട് കംപ്ലീറ്റഡില്‍ റാന്‍ഡി വിവരിക്കുന്നത്.
https://www.facebook.com/Malayalivartha