ഒളിമ്പിക് സമിതിയില്‍ നിന്ന് ഇന്ത്യ പുറത്ത്
ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ് നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പുറത്താക്കി.
കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ജയിലിലായിരുന്ന ലളിത് ഭാനോട്ടിനെ ഐഓഎ ജനറല്‍സെക്രട്ടറിയായി തിരഞ്ഞെടുത്തതിന്റെ പിന്നാലെയാണ് പുതിയ തിരിച്ചടി വിലക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനാകില്ല.
അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെന്നാണ് ഒളിമ്പിക് സമിതിയുടെ ആരോപണം. ഇന്ത്യയില്‍ ഇത്തവണ കൊണ്ടുവന്ന സ്‌പോര്‍ട്‌സ് നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അതേസമയം അന്താരാഷ്‌ട്ര ഒളിമ്പിക് ചട്ടങ്ങള്‍ അനുസരിച്ച് വേണം തിരഞ്ഞെടുപ്പ് നടത്താന്‍. അഴിമതിക്കേസില്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന സുരേഷ് കല്‍മാഡി,ലളിത് ഭാനോട്ട് തുടങ്ങിയവരെ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ഭാഗമാക്കരുതെന്ന ഐഓസി സദാചാര സമിതി ശുപാര്‍ശയും നടപ്പായില്ല. ചട്ടപ്രകാരം ഡിസംബര്‍ അഞ്ചിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഒളിമ്പിക് സമിതി ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിലക്ക് ഇന്ത്യന്‍ കായികരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒളിമ്പിക്‌സും ഏഷ്യന്‍ ഗെയിംസും ഉള്‍പ്പെടെയുളള കായിക മേളകള്‍ക്ക് ഇന്ത്യയ്‌ക്ക് ആതിഥേയത്വം വഹിക്കാനാകില്ല. രാജ്യത്തെ കായിക വികസനത്തിന് ഐഓസി സാമ്പത്തിക സഹായങ്ങളും നിലയ്‌ക്കും.
https://www.facebook.com/Malayalivartha