തങ്ങളുടെ ഉപഭോക്താക്കളല്ലാത്തവര്‍ക്കായി മെസഞ്ചര്‍ സംവിധാനവുമായി ഫേസ് ബുക്ക്
സാന്‍ഫാന്‍സിസ്‌കോ : സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനത്തിലെ അതികായരായ ഫേസ് ബുക്ക് പുത്തന്‍ സംവിധാനവുമായി രംഗത്ത്. ഒരു മൊബൈല്‍ ഫോണ്‍ ഉളളവര്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ടോ ഈമെയില്‍ ഐഡിയോ ഇല്ല എങ്കിലും പുത്തന്‍ സംവിധാനം വഴി ആശയ വിനിമയം നടത്താം.ഇന്ത്യ,ഇന്തോനേഷ്യ, ഓസ്‌ട്രേലിയ,വെനിസ്വേല,ദക്ഷിണാഫ്രിക്ക തുടങ്ങിയിടങ്ങളിലാണ് ആദ്യമായി ഇത് നടപ്പിലാകുക. പിന്നീട് ലോകമെമ്പാടും ഇത് ലഭ്യമാക്കും. ഇതുവഴി വീഡിയോ ചിത്രങ്ങളും അയക്കാനാകും. ആപ്പിളിന്റെ ഐഫോണ്‍ മറ്റ് സ്‌മാര്‍ട്ട് ഫോണുകള്‍ എന്നിവയിലേ ഈ മെസഞ്ചര്‍ വഴി ആശയ വിനിമയം നടത്താനാകൂ. ഫേസ് ബുക്കിന്റെ പുത്തന്‍ ആശയം ഒട്ടേറെപ്പേര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha