ഈജിപ്‌റ്റ് പ്രക്ഷോഭം : നാല് മരണം, 350 ലേറെപ്പേര്‍ക്ക് പരിക്ക്
കെയ്‌റോ : മുഹമ്മദ് മുര്‍സി ഒരു ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം തിരിച്ചെത്തിയതോടെ ഈജിപ്‌റ്റില്‍ വീണ്ടും പ്രതിപക്ഷ പ്രക്ഷോഭം ശക്തമായി. പ്രസിഡന്റിന്റെ ഭരണഘടനാ പരിഷ്‌ക്കാരങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘട്ടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മുന്നൂറ്റമ്പതിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ തടിച്ച് കൂടിയവരെ പ്രസിഡന്റിന്റെ പാര്‍ട്ടിയ മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നേരിട്ടതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. ഇരുവിഭാഗവും കല്ലും പെട്രോള്‍ ബോംബുകളുമായാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞാഴ്‌ച പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതോടെയാണ് ഈജിപ്‌റ്റില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 32 പേരെ അറസ്റ്റ് ചെയ്‌തിട്ടുളളതായാണ് ഔദ്യോഗിക വിവരം.
https://www.facebook.com/Malayalivartha