അങ്ങനെ അമേരിക്കക്കാര്‍ സുഖിക്കേണ്ട... നീന്തല്‍ക്കുളം, ഭക്ഷണശാല, ടെന്നീസ് കോര്‍ട്ട് എന്നിവ അടച്ചു പൂട്ടും, ഗതാഗത്തിനുള്ള പ്രത്യേക പരിഗണനയും തള്ളും
ഇന്ത്യന്‍ നയതന്ത്രജ്ഞയെ അപമാനിച്ച അമേരിക്കയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നടപടിയ്‌ക്കൊരുങ്ങുന്നു. അങ്ങനെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരുടെ ചെലവില്‍ സുഖിക്കേണ്ട എന്ന നിലപാടിലേക്ക് ഇന്ത്യ കടന്നു. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നടന്നുവരുന്ന എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ വിസ കൃത്രിമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്‌ത് കേസെടുത്തതിന്റെ പേരില്‍ അമേരിക്കയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണിത്.
ദേവയാനിയുടെ അറസ്റ്റും തുടര്‍ നടപടികളും വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ക്കനുസൃതമാണെന്നാണ് അമേരിക്കയുടെ നിലപാട്. അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇന്ത്യയും. നയതന്ത്രപ്രതിനിധികള്‍ക്ക് ഇനിമുതല്‍ വിയന്ന കണ്‍വന്‍ഷന്‍ വ്യവസ്ഥകള്‍ക്കനുസൃതമായ പരിഗണന നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് ഇന്ത്യ.
വിശാലമായ സ്ഥാനപതി കാര്യാലയത്തിലെ നീന്തല്‍ക്കുളം, സമീപത്തെ ഭക്ഷണശാല, ടെന്നീസ് കോര്‍ട്ട് എന്നിവ ഈ മാസം പതിനാറാം തീയതിയോടെ അടച്ചിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയുടെ ഈ സൗകര്യങ്ങള്‍ ഇപ്പോള്‍ പുറത്തുള്ളവരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇനി അത് അനുവദിക്കുകയില്ല.
ഗതാഗത നിയന്ത്രണത്തില്‍ അമേരിക്കന്‍ എംബസി വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന പ്രത്യേക പരിഗണന എടുത്തുകളയാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ ഇന്ത്യിലെ ഗതാഗതനിയമങ്ങള്‍ എംബസി വാഹനങ്ങള്‍ക്കും ബാധകമായിരിക്കും. പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഇറക്കുമതി ലൈസന്‍സുകളും ഇന്ത്യ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
ഈ കഴിഞ്ഞ ഡിസംബര്‍ 12നാണ് വിസയില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചാണ് ദേവയാനി ഖോബ്രഗഡയെ അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് അമേരിക്കന്‍ പോലീസ് അധികൃതര്‍ ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് അമേരിക്ക പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha