ഈ വാലന്റൈന്‍സ് ദിനം മാര്‍പാപ്പയോടൊപ്പം
പ്രണയിക്കുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ദിനമാണല്ലോ ഫെബ്രുവരി 14. ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനം വത്തിക്കാനില്‍ ആഘോഷിക്കാന്‍ ദമ്പതികള്‍ക്ക് വത്തിക്കാനിലേക്ക് മാര്‍പാപ്പയുടെ ക്ഷണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദമ്പതിമാര്‍ക്കും വിവാഹിതരാകാന്‍ തയ്യാറാകന്നവര്‍ക്കും വിശ്വാസികള്‍ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് മാര്‍പാപ്പ വ്യക്തമാക്കി. വിവിധ ഭാഷകളിലായി തയ്യാറാക്കിയ പ്രത്യേക ക്ഷണക്കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് വിശുദ്ധ പിതാവിനെ കാണാന്‍ ഒരവസരം എന്നാണ് ക്ഷണക്കുറിപ്പില്‍ വത്തിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
https://www.facebook.com/Malayalivartha