അര്‍ജന്റീനിയന്‍ കവി യുവാന്‍ ജെല്‍മാന്‍ അന്തരിച്ചു.
ആധുനിക സാഹിത്യത്തിന് മൗലികമായ സംഭാവനകള്‍ ചെയ്‌ത അര്‍ജന്റീനിയന്‍ കവി യുവാന്‍ ജെല്‍മാന്‍ (83) അന്തരിച്ചു. സാഹിത്യത്തിന് സ്‌പെയിനില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ സെര്‍വന്റസ് പുരസ്‌കാരം 2007-ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സ്‌പാനിഷ് സാഹിത്യലോകത്തിലെ മറ്റൊരു ഉന്നത അംഗീകാരമായ യുവാന്‍ റൂള്‍ഫോ അവാല്‍ഡും 2000-ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അവശതകളെ തുടര്‍ന്ന് മെക്‌സികോ സിറ്റിയിലെ വസതിയില്‍ ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. മരണസമയത്ത് അടുത്ത ബന്ധുക്കള്‍ അരികിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് അര്‍ജന്റീനയില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു കവിതാസമാഹാരം ആദ്യമായി പുസ്‌തക രൂപത്തില്‍ പുറത്തിറങ്ങിയത് 1956-ലാണ്. 2012 വരേയും എഴുത്തില്‍ സജീവമായിരുന്നു.
https://www.facebook.com/Malayalivartha