താന്‍ ഗൂഢാലോചനയുടെ ഇര... തരൂരിന്റേയും സുനന്ദയുടേയും ദാമ്പത്യജീവിതത്തിലുണ്ടായ വിള്ളലിന് കാരണം താനല്ലെന്ന് മെഹര്‍ തരാര്‍
കേന്ദ്രമന്ത്രി ശശി തരൂരിന്റേയും സുനന്ദാ പുഷ്‌ക്കറിന്റെയും ദാമ്പത്യജീവിതത്തിലുണ്ടായ വിള്ളലിന് കാരണം താനല്ലെന്ന് വിവാദ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ പറഞ്ഞു. താന്‍ ഗൂഢാലോചനയുടെ ഇരയാവുകയാണുണ്ടായതെന്ന് ജിയോ തേസ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ തരാര്‍ പറഞ്ഞു.
രണ്ടു പ്രാവശ്യമാണ് തരൂരിനെ കണ്ടിട്ടുള്ളത്. ഒരിക്കല്‍ ഇന്ത്യയില്‍ വച്ചും രണ്ടാമത് കഴിഞ്ഞവര്‍ഷം ജൂണില്‍ ദുബായില്‍ വച്ചുമാണ്. തരൂരിനെ കാണുമ്പോള്‍ നിരവധിപേര്‍ ഉണ്ടായിരുന്നുവെന്നും മെഹര്‍ വ്യക്തമാക്കി.
സുനന്ദയുടെ മരണവാര്‍ത്തയ്‌ക്കുമുമ്പുവരെ ട്വിറ്റര്‍ അക്കൗണ്ടില്‍ തന്റെ ഫോട്ടോ നല്‍കിയിരുന്ന മെഹര്‍ , അതിനുശേഷം മെഴുകുതിരി നാളത്തിന്റെ ദൃശ്യമാണ് ഫോട്ടോയ്‌ക്കു പകരം കൊടുത്തത്. അഭിമുഖം തയ്യാറാക്കുന്ന സമയത്ത് തരൂരിനെ പ്രശംസിച്ചത് സുനന്ദയ്‌ക്ക് ഇഷ്‌ടപ്പെടാത്തതുകാരണം അഭിമുഖം അവസാനിപ്പിക്കാന്‍ അവര്‍ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ തരൂര്‍ അത് കാര്യമാക്കാതെ ട്വിറ്റില്‍ തന്നെ ഫോളോ ചെയ്‌തു. ഇങ്ങനെ ഫോളോ ചെയ്യുന്നത് നിര്‍ത്തണമെന്ന് സുനന്ദ തരൂരിനോട് കര്‍ശനമായി നിര്‍ദ്ദേശിച്ചുവെന്നും അവര്‍ പറഞ്ഞു.
തരൂരിനോട് ഫോണില്‍ സംസാരിക്കുന്നതിലോ, ഇ-മെയില്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്നതിലോ അവര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു. ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുമായി താന്‍ അഭിമുഖം നടത്തിയശേഷമാണ് സുനന്ദ തന്നെ ആദ്യം കടന്നാക്രമിച്ചത്. ഇന്ത്യാക്കാരനായ മുഖ്യമന്ത്രി പാകിസ്ഥാന്‍കാരിയായ മാധ്യമപ്രവര്‍ത്തകയോട് എന്തിനാണ് സംസാരിക്കുന്നത് എന്നായിരുന്നു സുനന്ദയുടെ ചോദ്യമെന്നും മെഹര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha