അഫ്‌ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം : 4 പേര്‍ കൊല്ലപ്പെട്ടു
അഫ്‌ഗാനിസ്ഥാനില്‍ തലസ്ഥാന നഗരമായ കാബൂളില്‍ സൈനിക ബസിനു നേരെ ചാവേര്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റുആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. കഴിഞ്ഞ 10 ദിവസമായി കാബുളില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 2 ആക്രമണം നടക്കുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടു്.
ഇക്കഴിഞ്ഞ 17 ന് റസ്റ്റാറന്റില്‍ ആക്രമണത്തില്‍ വിദേശികളും സ്വദേശികളുമായി 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസൈന്യം 2001 ല്‍ താലിബാനെ അഫ്‌ഗാനിസ്ഥാന്റെ ഭരണത്തില്‍ നിന്നു പുറത്താക്കിയതിനുശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ആക്രമണം നടത്തുന്നത്. ഐക്യരാഷ്‌ട്ര സംഘടനയുടെ മൂന്നു പേരും രാജ്യാന്തര നാണയനിധിയുടെ മുതിര്‍ന്ന അംഗവും കൊല്ലപ്പെട്ടവരില്‍പെടുന്നു.
https://www.facebook.com/Malayalivartha