ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തം സൂക്ഷിച്ച കുപ്പി മോഷണം പോയി
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തം സൂക്ഷിച്ച കുപ്പി ഇറ്റലിയിലെ സാന്‍ പീറ്റ്‌റോ ഡെല്ലാലെന്‍സ ചാപ്പലില്‍ നിന്നും മോഷണം പോയി.
അദ്ദേഹം ഒഴിവു സമയങ്ങളില്‍ ഇവിടെ ചെലവഴിക്കാറുണ്ടായിരുന്നു. ഇരുമ്പ് വസ്‌തുക്കള്‍ ഉപയോഗിച്ച് ചാപ്പലിന്റെ ജനാലകള്‍ തകര്‍ത്തശേഷം മോഷ്‌ടാക്കള്‍ ചാപ്പലിനുള്ളില്‍ കയറുകയായിരുന്നു.
മാര്‍പാപ്പ സ്ഥിരമായി ഉപയോഗിച്ചിരുന്ന യേശുവിന്റെ ക്രൂശിത രൂപവും മോഷണം പോയിട്ടുണ്ട്. മാര്‍പാപ്പയുടെ രക്തം സൂക്ഷിച്ച മൂന്നു കുപ്പികളില്‍ ഒന്നാണ് മോഷണം പോയത്. മാര്‍പാപ്പയെ ഈ വര്‍ഷം ഏപ്രില്‍ 27 ന് വിശുദ്ധനായി പ്രഖ്യാപിക്കാനിരിക്കെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്.
മോഷ്‌ടാക്കളെ പിടികൂടാന്‍ ഇറ്റാലിയന്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്‍പതോളം പോലിസുകാര്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha