സൂപ്പര്‍മാനായി മാര്‍പാപ്പ: ചുവര്‍ചിത്രം വത്തിക്കാന്‍ ട്വിറ്റ് ചെയ്‌തു
ഫ്രാന്‍സിസ് മാര്‍പാപ്പ കറുത്ത ബാഗുമായി, മുഷ്‌ടി ചുരുട്ടി വായുവില്‍ കുതിക്കുന്നു.. അനീതിക്കെതിരെ പോരാടുന്ന സൂപ്പര്‍മാനായി ഫ്രാന്‍സിസ് മാര്‍പാപ്പയെ ചിത്രീകരിച്ചുളള അജ്ഞാതന്റെ ഈ ചുവര്‍ചിത്രം വത്തിക്കാന്‍ ട്വിറ്റ് ചെയ്‌തു.
ഇടതു കൈയ്യിലുള്ള കറുത്ത ബാഗിനു മുകളില്‍ മൂല്യങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന സ്‌പാനിഷ് വാക്കായ വാലൊറെസ് എന്ന് എഴുതിയിട്ടുമുണ്ട്.
വത്തിക്കാനില്‍ സോഷ്യല്‍ മീഡിയയുടെ ചുമതല വഹിക്കുന്ന പൊട്ടെന്‍ഷ്യല്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഫ്രം ദി ഹോളി സീ ആണ് ചുവര്‍ചിത്രം ട്വിറ്റ് ചെയ്‌തത്. റോമിലെ തെരുവില്‍ ആരോ വരച്ച ചുവര്‍ചിത്രമാണ് വത്തിക്കാന്‍ വിശ്വാസികള്‍ക്കായി ഷെയര്‍ചെയ്‌തത്. സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ആശിര്‍വദിക്കുന്നതും കഥകളിലൂടെയും ഫലിതങ്ങളിലൂടെയും ക്രിസ്‌തുമതം പ്രചരിപ്പിക്കുന്നതുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലി വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയിരുന്നു.
ട്വിറ്ററില്‍ സ്വന്തം അക്കൗണ്ടില്‍ ഒമ്പത് ഭാഷകളിലായി നിരന്തരം ട്വിറ്റ് ചെയ്യാറുള്ള പോപ്പിന് ഒരു കോടിയോളം ഫോളോവേഴ്‌സുണ്ട്.
പ്രമുഖ അമേരിക്കന്‍ എന്റര്‍ടൈന്‍മെന്റ് മാഗസിനായ റോളിംഗ് സ്റ്റോണിന്റെ കവര്‍ ചിത്രത്തില്‍ ഇടം നേടിയ ആദ്യ പോപ്പ് എന്ന പദവിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്ക് ലഭിച്ചു. വത്തിക്കാനില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടു വന്നതിനാണ് മാര്‍പാപ്പയെ കവര്‍ ഫോട്ടോയായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് മാഗസിന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha