ലണ്ടനില്‍ തീവ്രവാദ വിരുദ്ധറെയ്‌ഡ്: ഇന്ത്യന്‍ വംശജ അറസ്റ്റില്‍
ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണത്തില്‍ ഇന്ത്യന്‍ വംശജയായ ബാങ്ക് ഉദ്യോഗസ്ഥയെ അറസ്റ്റു ചെയ്‌തു. തെംസ് മജിസ്‌ട്രേറ്റ് കോടതിയിലെ മജിസ്‌ട്രേറ്റായ മീനാ പട്ടേലിന്റെ മകള്‍ കന്ദന്‍ പട്ടേല്‍ (36) ആണ് അറസ്റ്റിലായത്. ആന്റി ടെററിസം, ക്രിമിനല്‍ സെക്യൂരിറ്റി ആക്‌ട് എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇന്റലിജന്‍സിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് റെയ്‌ഡുകള്‍ നടക്കുന്നത്. കന്ദല്‍ ഇപ്പോള്‍ ഈസ്റ്റ് ലണ്ടനിലെ പോലീസ് സ്റ്റേഷനിലാണുളളത്.
കേസില്‍ കന്ദല്‍ പട്ടേലിനെ ഇന്ന് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha