വീണ്ടും അഗസ്‌ത ഹെലികോപ്‌ടര്‍ ഇന്ത്യയിലേക്ക്... ഇടപാട് നടപ്പാക്കാന്‍ ഇടനിലക്കാര്‍ സോണിയയുടെ വിശ്വസ്‌തരെ സ്വാധീനിക്കണമെന്ന കത്ത് പുറത്ത്
ഒരിടവേളയ്‌ക്ക് ശേഷം അഗസ്‌ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്‌ടര്‍ വിവാദം വീണ്ടും. അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാട് നടപ്പാക്കാന്‍ ഇടനിലക്കാര്‍ സോണിയാ ഗാന്ധിയുമായി അടുപ്പമുള്ളവര്‍ മുഖേന ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. അഗസ്ത വെസ്റ്റ്‌ലാന്റ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിയില്‍ വഴിത്തിരിവാകുന്ന കത്താണ് പുറത്തുവന്നത്. മന്‍മോഹന്‍ സിംഗും പ്രണബ് മുഖര്‍ജിയും അടക്കമുള്ളവരെ കേന്ദ്രീകരിച്ച് കരാറിന് ശ്രമിക്കണമെന്നാണ് ഇടനിലക്കാരന്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
കേസിലെ പ്രധാന തെളിവാണ് ഇതെന്നും ഹെലികോപ്ടര്‍ ഇടപാട് മറ്റൊരു ബൊഫോഴ്‌സാകുമെന്നും ബിജെപി പ്രതികരിച്ചു.
ഇടപാട് നടത്തുന്നതിനായി സ്വീകരിക്കേണ്ട വഴികള്‍ വ്യക്തമാക്കി ഇടനിലക്കാരനായ ക്രിസ്റ്റിന്‍ മൈക്കിള്‍ ഇന്ത്യയിലെ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് അയച്ചതാണ് കത്ത്. സോണിയ ഗാന്ധിയുമായി അടുപ്പമുള്ളവരുടെ പേരുകള്‍ അക്കമിട്ട് നിരത്തി ഇവരെ സമീപിച്ചാല്‍ 556 ദശലക്ഷം യൂറോയുടെ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് മൈക്കിള്‍ നല്‍കുന്ന നിര്‍ദേശം.
മന്‍മോഹന്‍ സിംഗ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്‌ലി, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിനയ് സിംഗ് എന്നിവരുടെ പേരുകളാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ കരാറിനായി കമ്പനി ഇവരെ സമീപിച്ചതിന് തെളിവുകളില്ല.
സ്വിറ്റ്‌സര്‍ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഇടനിലക്കാരന്‍ ഗോയ്തരാള്‍ ഹഫ്‌സ്‌കിന്റെ ഓഫീസില്‍ നിന്നാണ് കത്ത് പിടിച്ചെടുത്തത്. കോടതിയില്‍ സോണിയ ഗാന്ധിയുടെയും അഹമ്മദ് പട്ടേലിന്റെയും ഫോട്ടോകള്‍ കാണിച്ച് തിരിച്ചറിയാന്‍ ആവശ്യപ്പെട്ടെങ്കിലും സോണിയയെ മാത്രമേ ഇയാള്‍ തിരിച്ചറിഞ്ഞുള്ളൂ. ഇടപാട് നടത്തിക്കൊടുത്തതിലൂടെ ഹഫ്‌സ്‌കയ്ക്ക് 51 ദശലക്ഷം യൂറോ പ്രതിഫലമായി ലഭിച്ചെന്നാണ് കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha