ഒസ്‌കാര്‍ ജേതാവ് ഫിലിപ്പ് സെയ്‌മര്‍ ഹോഫ്‌മാന്‍ മരിച്ച നിലയില്‍
ഒസ്‌കാര്‍ പുരസ്‌കാരം നേടിയ ഹോളിവുഡ് നടന്‍ ഫിലിപ്പ് സെയ്‌മര്‍ ഹോഫ്‌മാന്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്ക് സിറ്റിയിലുള്ള സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് നാല്‍പ്പത്താറുകാരനായ ഹോഫ്‌മാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
കപോറ്റെ എന്ന ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായ എഴുത്തുകാരന്റെ കഥാപാത്രം മികവുറ്റതാക്കിയതിന് 2005ലാണ്‌് ഹോഫ്‌മാന് ഓസ്‌കാര്‍ ലഭിച്ചത്. കപോറ്റെയ്‌്‌ക്ക് മുമ്പ് ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും അവയെല്ലാം വ്യത്യസ്‌തമായിരുന്നു. മഹാന്മാരായ നടന്‍മാര്‍ക്കൊപ്പം എനിക്കും ഒരിടം കിട്ടി എന്നായിരുന്നു ഹോഫ്‌മാന്‍ ഓസ്‌കാര്‍ കിട്ടിയശേഷം പ്രതികരിച്ചത്.ആദ്യ നോമിനേഷനില്‍ തന്നെ ഓസ്‌കാര്‍ ലഭിച്ച ഹോഫ്‌മാന്‍ ന്യൂയോര്‍ക്ക് സ്വദേശിയാണ്.
ബൂഗി നൈറ്റ്‌സ്(1997), ഫ്‌ളോലസ് (1999), ഓള്‍മോസ്‌റ്റ് ഫെയ്‌മസ് (2000), കോള്‍ഡ് മൗണ്ടന്‍ (2003) തുടങ്ങിയവയാണ് മറ്റു പ്രശസ്‌ത ചിത്രങ്ങള്‍ .
https://www.facebook.com/Malayalivartha