പോക്കറ്റിലുള്ള ഐഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്
പോക്കറ്റിലുള്ള ഐഫോണ്‍ പൊട്ടിത്തെറിച്ച് തീപിടിച്ച് എട്ടാം ക്ലാസുകാരിക്ക് പരുക്ക്. ക്ലാസ്‌മുറിയില്‍ ഇരുന്ന കുട്ടിയുടെ പാന്റ് പോക്കറ്റിലായിരുന്ന ഐഫോള്‍ പെട്ടന്നു പൊട്ടിത്തെറിക്കുകയായിരുന്നു. കാലിനു മുകളില്‍ പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്‌ച്ച അമേരിക്കയിലാണ് സംഭവം. അമേരിക്കയിലെ മെയ്‌നിലെ കെന്നെബങ്ക്‌സിലെ സ്‌കൂളില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. പാന്റിനു തീപിടിച്ചതിനെ തുടര്‍ന്ന് ക്ലാസ്‌മുറിയില്‍ നിന്നും കുട്ടികളെയെല്ലാം ഒഴിപ്പിച്ചുവെന്നും മുറിയില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ജനല്‍പ്പാളികള്‍ തുറക്കേണ്ടതായി വന്നെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഫോണ്‍ പൊട്ടിത്തെറച്ച് പെണ്‍കുട്ടിയുടെ പാന്റില്‍ തുളകള്‍ ഉണ്ടായിട്ടുണ്ട്. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha