ലോകത്തെ ഏറ്റവും വലിയ സോഫ്‌റ്റ് വെയര്‍ കമ്പനിയുടെ തലപ്പത്ത് ഇന്ത്യക്കാരന്‍ , ഹൈദരാബാദ് സ്വദേശി സത്യ നാദെല്ല മൈക്രോ സോഫ്‌റ്റിന്റെ പുതിയ സിഇഒ
ലോകത്തെ ഏറ്റവും വലിയ സോഫ്‌റ്റ് വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ മേധാവിയായി ഹൈദരാബാദ് സ്വദേശി സത്യ നാദെല്ലയെ തിരഞ്ഞെടുത്തു. കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ.ഒയാണ് നാല്‍പ്പത്തിയാറുകാരനായ നാദെല്ല. സ്റ്റീവ് ബാമറുടെ പിന്‍ഗാമിയായാണ് മൈക്രോസോഫ്റ്റില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നാദെല്ല കമ്പനിയുടെ അമരത്തെത്തുന്നത്. സ്ഥാപകനായ ബില്‍ഗേറ്റ്‌സിനും സ്റ്റീവ് ബാമറിനും ശേഷം സിഇഒ ആകുന്നു എന്ന പ്രത്യേകതയുമുണ്ട്.
നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം മേധാവിയായിരുന്നു നാദെല്ല. എന്‍ജിനീയറിങ് പ്രാഗത്ഭ്യമുള്ളയാള്‍ കമ്പനിയുടെ തലപ്പത്തെത്തണമെന്ന നിലപാടാണ് നാദല്ലെക്ക് തുണയായത്. മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വിഭാഗമാണ് ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.3 ദശലക്ഷം ഡോളറാണ് ഇവര്‍ നേടിക്കൊടുത്ത ലാഭം.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം യുഎസില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സിലും ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലും ഉന്നത ബിരുദങ്ങളും നേടിയ നാദെല്ല 1992ലാണ് മൈക്രോ സോഫ്‌റ്റില്‍ ചേര്‍ന്നത്. സണ്‍ മൈക്രോ സിസ്റ്റംസിലായിരുന്നു ആദ്യ ഉദ്യോഗം.
മൈക്രോ സോഫ്‌റ്റില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് വികസിപ്പിക്കുന്നതിന്റെ ചുമതല വഹിക്കും മുമ്പ് സെര്‍വര്‍ ടൂള്‍സ് വിഭാഗം, ഓണ്‍ലൈന്‍ സര്‍വീസ് വിഭാഗം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രധാന സ്ഥാനം വഹിച്ചു.
ഒരു വര്‍ഷത്തിനകം മൈക്രോ സോഫ്‌റ്റ് വിടുമെന്ന് സ്റ്റീവ് ബാമര്‍ ഓഗസ്റ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മൈക്രോ സോഫ്‌റ്റ് പുതിയ സിഇഒയെ തേടുകയായിരുന്നു. ഫോഡ് മേധാവി അലന്‍ മുലലി അടക്കം ചിലരെ പരിഗണിച്ചെങ്കിലും മൈക്രോ സോഫ്‌റ്റില്‍ നിന്നു തന്നെ മേധാവിയെ കണ്ടെത്താനായിരുന്നു ശ്രമം.
ബില്‍ ഗേറ്റ്‌സ് സാങ്കതിക ഉപദേശകനായി തുടരും. ജോണ്‍ തോംപ്‌സണാണ് പുതിയ ചെയര്‍മാന്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha