വായു മലിനീകരണത്തെ ചെറുക്കാന്‍ ഇലക്ട്രിക് കാറുകളുമായി ചൈന
ഇലക്ട്രിക് കാറുകളെ നിരത്തിലിറക്കി വായു മലിനീകരണത്തെ ചെറുക്കാന്‍ ഒരുങ്ങുകയാണ് ചൈന. പൊറുതി മുട്ടിയ വായു മലിനീകരണം കാരണം ബെയ്‌ജിംഗ് നഗരത്തില്‍ പലയിടത്തും ഇത്തരം കാറുകള്‍ വാടകയ്‌ക്ക് ലഭിക്കുന്ന രീതിയില്‍ കാര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് അധിക്യതരുടെ ശ്രമം.
ഈ വര്‍ഷം പത്തു കാര്‍ സ്റ്റേഷനുകള്‍ തുടങ്ങാനാണ് പദ്ധതി. അഞ്ചു വര്‍ഷം കൊണ്ട് പതിനായിരത്തിലധികം ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കാനാണ് ലക്ഷ്യം.
മണിക്കൂറില്‍ 75 മൈല്‍ പരമാവധി വേഗമുള്ള, പൂര്‍ണമായും ചാര്‍ജ് ചെയ്‌ത കാറുകളായിരിക്കും ഇവ. മുന്നൂറിലധികം ഇലക്ട്രിക് കാറുകളാണ് ഒരു കേന്ദ്രത്തിലുണ്ടാവുക. കാര്‍ ഷെയര്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ കുറച്ച് വാടക നല്‍കിയാല്‍ മതിയാവും. ആവശ്യം കഴിഞ്ഞാല്‍ സ്റ്റേഷനു സമീപം കാര്‍ ഇട്ടശേഷം ഡ്രൈവര്‍ക്ക് മടങ്ങാം.
https://www.facebook.com/Malayalivartha