വിമാനം റാഞ്ചുമെന്ന് ഭിഷണി യാത്രക്കാരന്‍ കസ്റ്റഡിയില്‍
ടര്‍ക്കിഷ് എയര്‍വേസിന്റെ യാത്രാ വിമാനം വെള്ളിയാഴ്‌ച രാത്രിയില്‍ റാഞ്ചാന്‍ ശ്രമം നടന്നു. ഉക്രെയിന്‍ സ്വദേശിയായ യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 110 യാത്രക്കാരുമായി ഉക്രെയിനില്‍ നിന്ന് ഈസ്‌താംബൂളിലേക്ക് വരികയായിരുന്ന വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്.
വിമാനത്തിന്റെ കോക്‌പിറ്റില്‍ അതിക്രമിച്ച് കടന്ന് അയാളുടെ കൈവശം ബോംബുണ്ടെന്നും ശീതകാല ഒളിമ്പിക്‌സ് നടക്കുന്ന റഷ്യയിലെ സോച്ചിനില്‍ വിമാനം ഇറക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൈലറ്റ് വിമാനം ഇസ്ലാംബൂളിലെ സബീഹ ഗോക്കര്‍ എയര്‍പോര്‍ട്ടില്‍ ഇറക്കി.
പൈലറ്റിന്റെ നിര്‍ദ്ദേശപ്രകാരം എഫ് 16 യുദ്ധവിമാനങ്ങളടക്കം സര്‍വ്വസന്നാഹത്തോടെ സുരക്ഷാ സംഘം വിമാനത്താവളത്തില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. വിമാനം ലാന്‍ഡ് ചെയ്‌തതിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിനകത്തു കയറി അയാളെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha