ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ ചുമത്താനുള്ള നീക്കത്തിനെതിരെ ഇറ്റലി
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്താനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശവുമായി ഇറ്റലി. ഇന്ത്യന്‍നീക്കം ക്രൂരവും പരിഭ്രമിപ്പിക്കുന്നതുമാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി എമ്മ ബോനിനോ പ്രതികരിച്ചു. ഇറ്റലി ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും എമ്മ പറഞ്ഞു.
കേസന്വേഷിക്കുന്ന എന്‍.ഐ.എക്ക് നാവികര്‍ക്കെതിരെ സുവ നിയമം ചുമത്താന്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍, വധശിക്ഷ ലഭിക്കുന്നത് ഒഴിവാക്കുന്ന രീതിയില്‍ കേസ് കൈകാര്യം ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശംനല്‍കിയിരുന്നു.
സുവ ചുമത്തുകയാണെങ്കില്‍ കോടതിയില്‍ ഇതിനെതിരെ ശക്തമായി എതിര്‍ക്കുമെന്ന് എമ്മ പറഞ്ഞതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha