അമേരിക്കയില്‍ പോളിയോയ്‌ക്ക് സമാനമായ രോഗം കണ്ടെത്തി
അമേരിക്കയില്‍ പോളിയോ രോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ലോകമെങ്ങും പ്രവര്‍ത്തനങ്ങള്‍ നടക്കവെ പോളിയോയ്‌ക്ക് സമാനമായ ഒരു രോഗം കണ്ടെത്തി. പോളിയോ വിമുക്തരാജ്യമായിരുന്നിട്ടും ഇങ്ങനെയൊരു രോഗം റിപ്പോര്‍ട്ടു ചെയ്‌തപ്പോള്‍ അത് ജനങ്ങളിലാകെ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ കാലിഫോര്‍ണിയയില്‍ ഇരുപതോളം പേര്‍ക്ക് ഈ രോഗമുണ്ടെന്ന് സംശയിക്കുന്നതായി ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 20 പേരിലാണ് ഈ രോഗമുണ്ടായതായി കണ്ടെത്തിയത് . കുട്ടികളിലാണ് കൂടുതലും. പോളിയോ വൈറസിന് സമാനമായ എന്റോവൈറസ് -68 ന്റെ സാന്നിധ്യം 5 രോഗികളില്‍ കണ്ടെത്തി. ഈ വൈറസായിരിക്കാം രോഗത്തിന് കാരണമെന്ന് അനുമാനിക്കുന്നു. ഇവര്‍ക്ക് പോളിയോ കുത്തിവയ്‌പ് നല്‍കി.
കൈകാലുകള്‍ക്ക് ചലനശേഷി നഷ്‌ടപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. ചില രോഗികളുടെ കൈകാലുകളില്‍ തളര്‍ച്ച അനുഭവപ്പെട്ടു. ചിലര്‍ക്ക് ികിത്സയിലൂടെ അല്‌പ വ്യത്യാസം വന്നിട്ടുണ്ട്. ഈ രോഗം പകരുന്നതല്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. പോളിയോ രോഗത്തിനുള്ളതുപോലെ ഗുരുതരമായ രോഗലക്ഷങ്ങളൊന്നുമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. ഒരുപക്ഷേ പക്ഷാഘാതത്തിന് തന്നെ വഴിതെളിച്ചേക്കാം. ചിലപ്പോള്‍ ശ്വാസകോശത്തേയും ബാധിക്കും.
https://www.facebook.com/Malayalivartha