വെനസ്വേലന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി
അമേരിക്കയുടെ നയതന്ത്രജ്ഞരെ പുറത്താക്കിയ വെനസ്വേലയ്‌ക്ക് അമേരിക്ക അതേ പോലെ തിരിച്ചടി നല്‍കി. രാജ്യത്തെ 3 നയതന്ത്രജ്ഞരെ പുറത്താക്കിയതായി സി.എന്‍ . എന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടു പോകണമെന്നാണ് നിര്‍ദ്ദശം.
ഫെബ്രുവരി ആദ്യമാണ് വെനസ്വേല അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയത്. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണെന്ന് ആരോപിച്ചായിരുന്നു വെനസ്വേലന്‍ നടപടി. എന്നാല്‍ അമേരിക്കയാകട്ടെ ഈ ആരോപണം നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha